Latest News

അതെന്താ എനിക്ക് പാടിക്കൂടെ..ഞാനും ശ്രീനിവാസന്റെ മോന്‍ തന്നാ; ധ്യാന്‍ ശ്രീനിവാസനെ ആദ്യമായി പരിചയപ്പെട്ട കഥ പറഞ്ഞ് ജൂഡ് ആന്റണി

Malayalilife
 അതെന്താ എനിക്ക് പാടിക്കൂടെ..ഞാനും ശ്രീനിവാസന്റെ മോന്‍ തന്നാ; ധ്യാന്‍  ശ്രീനിവാസനെ  ആദ്യമായി പരിചയപ്പെട്ട കഥ പറഞ്ഞ് ജൂഡ് ആന്റണി

ലയാളത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയതെങ്കിലും തെന്നിന്ത്യയിലെ താരറാണിയായി മാറിയ നടിയാണ് നയന്‍താര. തമിഴകത്ത് ഹിറ്റ് സിനിമകളില്‍ അഭിനയിക്കുമ്പോഴും മലയാളത്തിലേക്ക് വരാനും താരം മറന്നിരുന്നില്ല. മികച്ച തിരക്കഥകളുടെ ഭാഗമായി മലയാളത്തിലും താരം അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പുതിയ നിയമം ആയിരുന്നു നയന്‍സ് നായികയായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന മലയാള സിനിമ. 2016 ലായിരുന്നു പുതിയ നിയമം റിലീസിനെത്തിയത്. രണ്ട് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വന്നിരിക്കയാണ് നടി ഇപ്പോള്‍. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര വീണ്ടും മലയാളത്തില്‍ എത്തിയിരിക്കുന്നത്. 

നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രം താരപുത്രന്‍ ധ്യാന്‍ ശ്രീനിവാസനാണ് സംവിധാനം ചെയ്യുന്നത്. ധ്യാനിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന് ആശംസ അറിയിച്ച് നിരവധി താരങ്ങളും എത്തിയിരുന്നു. തളത്തില്‍ ദിനേശനും ശോഭയുമായാണ് നിവിന്‍ പോളിയും നയന്‍താരയും എത്തുന്നത്. കേരളത്തില്‍  200 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസനെ പരിചയപ്പെട്ട അനുഭവം പങ്കുവെച്ച് ജൂഡ് ആന്റണിയും എത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രസകരമായ അനുഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. 

വിനീതിന്റെ കൂടെ തട്ടത്തിന്‍ മറയത്തെ ലൊക്കേഷന്‍ കാഴ്ചകള്‍ക്കിടെ വിനീതിന്റ ആന്റിയുടെ വീട്ടില്‍ വച്ചാണ് ധ്യാനിനെ താന്‍ ആദ്യം കാണുന്നതെന്ന് ജൂഡ് പറയുന്നു. അന്ന് അവന്‍ ഒരു ഷോര്‍ട് ഫിലിം ചെയ്യാന്‍ പ്ലാന്‍ ഉണ്ട് എന്നൊക്കെ പറയുന്ന കൂട്ടത്തില്‍ ഒരു പാട്ടു പാടി. അപ്പൊ ഞാന്‍ ചോദിച്ചു 'ആഹാ നീ പാട്ടൊക്കെ പാടുവോ ?' .അവന്‍ അല്പം ദേഷ്യത്തോടെ മറുപടി പറഞ്ഞു. ' അതെന്താ എനിക്കും പാടാന്‍ പാടില്ലേ?ഞാനും ശ്രീനിവാസന്റെ മോന്‍ തന്നെയാ '.അതെ അവനും ശ്രീനിവാസന്‍ സാറിന്റെ മോനാ ,വിനീതിന്റെ അനിയനും ഞങ്ങളുടെ കുഞ്ഞനിയനുമാണ് . അവന്റെ പടം നാളെ ഇറങ്ങുകയാണ് . ഒന്ന് ഞാന്‍ ഉറപ്പിച്ചു പറയാം .അവന്‍ നിങ്ങളെ നിരാശരാക്കില്ല, ഇതായിരുന്നു കുറിപ്പ്. ഇന്ന് ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ ജൂഡിന്റെ കുറിപ്പും ആരാധകര്‍ ഏറ്റെടുക്കുകയാണ്.

jude antony says about dhyan sreenivasan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES