Latest News

ജോസഫില്‍ താന്‍ അല്ലെങ്കില്‍ ആ കഥാപാത്രം ചെയ്യുന്നത് മമ്മൂക്കയായിരിക്കും; ഒരു പക്ഷേ തന്നെക്കാള്‍ ഗംഭീരമായി മമ്മൂക്ക അവതരിപ്പിച്ചേനെ; മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂക്കയെക്കുറിച്ച് നടന്‍ ജോജു

Malayalilife
 ജോസഫില്‍ താന്‍ അല്ലെങ്കില്‍ ആ കഥാപാത്രം ചെയ്യുന്നത്  മമ്മൂക്കയായിരിക്കും; ഒരു പക്ഷേ തന്നെക്കാള്‍ ഗംഭീരമായി മമ്മൂക്ക അവതരിപ്പിച്ചേനെ; മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂക്കയെക്കുറിച്ച് നടന്‍ ജോജു

ദ്മകുമാര്‍ ജോജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ  ഏറ്റവും പുതിയ ചിത്രമാണ് ജോസഫ.് ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകര്‍ക്ക് പുറമേ ചിത്രത്തെ പ്രശംസിച്ച് സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.ജോജു ജോര്‍ജ്ജ്എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ചചിത്രമെന്ന് ജോസഫിനെ പറയാം. ചിത്രത്തിന്റെ ഭാഗമായി ജോജു പങ്കെടുത്ത അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

Image result for mammooty

ചെറി ചില വേഷങ്ങളിലൂടെ മലയാള സിനിമയില്‍ എത്തിയ വ്യക്തിയാണ് ജോജു. സഹ നടനായും കോമഡി റോളുകളിലും ആണ് ജോജു തന്റെ അഭിനയത്തിലുള്ള കഴിവ് തെളിയിച്ചത്. പല കോമഡി വേഷങ്ങളും ജോജു വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ ചിത്രം ജോസഫിലൂടെ നായക വേഷവും തന്റെ കയ്യില്‍ സുരക്ഷിതമാണെന്ന് തെളിയിക്കുന്നു.

അഭിമുഖത്തില്‍ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂക്കയെക്കുറിച്ച് ജോജു സംസാരിക്കുകയുണ്ടായി. ജോസഫില്‍ നിര്‍മ്മാതാവിന്റെ റോളില്‍ മാത്രമായിരുന്നെങ്കില്‍ സാറ്റലൈറ്റ് വാല്യൂ ഉളള ഏത് താരത്തെ നായകന്‍ ആക്കുമെന്ന് അവതാരകന്‍ ജോജുവിനോട് ചോദിച്ചു. ഒട്ടും ആലോചിക്കാതെ അത് മമ്മൂക്ക തന്നെയായിരിക്കുമെന്ന് ജോജു മറുപടി പറഞ്ഞു. ഈ കഥാപാത്രം ഒരു പക്ഷേ തന്നെക്കാള്‍ ഗംഭീരമായി മമ്മൂക്ക അവതരിപ്പിച്ചേനെ എന്നും ജോജു പറഞ്ഞു

jojugeorge-about-mammootty's-acting-ability-joseph-of-my-absence

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES