ജോജു ജോർജ് -എം. പത്മകുമാർ കൂട്ടുക്കെട്ടിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം 'ജോസഫ്' തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ജോജുവിന്‍റെ കഥാപാത്രമായ ജോസഫിനെ തമിഴില്‍ അവതരിപ്പിക്കുന്നത് നിര്‍മാതാവും നടനുമായ ആര്‍.കെ സുരേഷാണ്.
ബാല സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നവംബറിൽ ആരംഭിക്കും. 2020 മാര്‍ച്ചിൽ ജോസഫിന്‍റെ തമിഴ് റിമേക്ക് പ്രദർശനത്തിനെത്തും.
ഷാഹി കബീറിന്‍റെ തിരക്കഥയിൽ ഒരുക്കിയ 'ജോസഫ്' വലിയ നിരൂപക പ്രശംസ നേടിയിരുന്നു. ജോസഫിലെ അഭിനയത്തിന് ജോജു മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡും ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശവും നേടിയിരുന്നു.