Latest News

സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകന്മാരായ വിഷ്ണു വിജയ് - സാം സി എസ് ആദ്യമായി ഒന്നിക്കുന്നു; പ്രതീക്ഷ കൂട്ടി 'പണി' 

Malayalilife
topbanner
 സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകന്മാരായ വിഷ്ണു വിജയ് - സാം സി എസ് ആദ്യമായി ഒന്നിക്കുന്നു; പ്രതീക്ഷ കൂട്ടി 'പണി' 

ലയാളം, തമിഴ് ഭാഷകളിലായി ഹിറ്റ് ഗാനങ്ങള്‍ മാത്രം നല്‍കിയ രണ്ട് സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകര്‍ ഒന്നിക്കുന്ന ഒരു ചിത്രം. അതും സൂപ്പര്‍ ഹിറ്റ് നായകനൊപ്പം, ആവേശം കൂടാന്‍ ഇനി ഇതില്‍പ്പരം എന്ത് വേണം. ജോജു ജോര്‍ജ് ആദ്യമായി രചന - സംവിധാനം നിര്‍വഹിക്കുന്ന 'പണി' സിനിമയില്‍ ആണ് ഹിറ്റ് സംഗീത സംവിധായകര്‍ ആയ വിഷ്ണു വിജയ്, സാം സി എസ് എന്നിവര്‍ ഒന്നിക്കുന്നത്. ഇരുവരും ചേര്‍ന്നാണ് പണിയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്, മാത്രവുമല്ല ചിത്രത്തിലെ ആര്‍ ആര്‍ ഒരുക്കിയതും ഇരുവരും ചേര്‍ന്നാണ്.

മലയാളത്തിലും തമിഴിലുമായി നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ, അവയെല്ലാം തന്നെ ഹിറ്റടിക്കുകയും ചെയ്ത ഇരുവരുടെയും ഗാനങ്ങള്‍ക്ക് ആരാധകര്‍ കാത്തിരിക്കാറുണ്ട്. ജോജുവിന്റെ പണിയില്‍ ഇരുവരും ഒന്നിക്കുന്നുവെന്ന വാര്‍ത്ത തന്നെ സിനിമയ്ക്ക് നല്‍കുന്ന ഹൈപ്പ് വലുതാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് പ്രേക്ഷകര്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഒരുപിടി മികച്ച ഗാനങ്ങള്‍ നല്‍കിയ ഈ സംഗീത സംവിധായകര്‍ പണിയില്‍ ഒരുക്കി വെച്ചിരിക്കുന്ന മാജിക് എന്താണ് എന്നറിയാന്‍ ഓഗസ്റ്റ് വരെ കാത്തിരുന്നാല്‍ മതി. പണി ആഗസ്ത് ആദ്യ വാരം റിലീസിനെത്തുമെന്നാണ് സൂചന.

അതേ സമയം റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'പണിയിലെ' നായകന്‍ ജോജുവിന്റെയും നായിക അഭിനയയുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 'ഗിരി ആന്‍ഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനില്‍ എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്.  ഗൗരി - ഗിരി കോമ്പോ ഹിറ്റാകും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. അറുപതോളം ജൂനിയര്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം 100 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരിച്ചത്. മുന്തിയയിനം ക്വാളിറ്റിയിലുള്ള ക്യാമറകളും മറ്റും ഉപയോഗിച്ച് ചിത്രീകരിച്ച ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് 'പണി'. അണിയറയില്‍ പ്രമുഖര്‍ പ്രവര്‍ത്തിച്ച മികച്ച ടീം തന്നെയാണ് 'പണി'യുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്.

മുന്‍ ബിഗ്ബോസ് താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ അറുപതോളം പുതിയ താരങ്ങളാണ് അഭിനയിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്ക് വെച്ചിരുന്നു. ഒരു മാസ്സ്, ത്രില്ലര്‍, റിവഞ്ച് ജോണറില്‍ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‌സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്റോ ജോര്‍ജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

Read more topics: # പണി
joju george pani movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES