തിരകഥാകൃത്ത് ജോൺപോളിന്റെ ആരോഗ്യ നില അതീവഗുരുതരം. ആരോഗ്യസ്ഥിതി മോശസമയത്തിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് ജോൺപോളിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ടു മാസത്തോളമായി ശ്വാസതടസവും മറ്റു ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്ന ജോൺപോൾ ചികിത്സയിലാണ്.അദ്ദേഹത്തെ എറണാകുളം ലിസി ആശുപത്രിയിലേക്കു കഴിഞ്ഞയാഴ്ച മാറ്റിയിരുന്നു. നിരവധി മനോഹര ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ജോൺപോളിന്റെ ചികിത്സ മുന്നോട്ട് കൊണ്ടു പോകാനാണ് പൊതുസമൂഹത്തിൽ നിന്ന് സഹായം തേടുന്നത്.
അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി രണ്ടുമാസത്തെ ചികിത്സ കൊണ്ട് വലിയ പ്രതിസന്ധിയിലായിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. കുടുംബം സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട് എന്ന് സുഹൃത്തുക്കൾ പങ്കുവച്ച കുറിപ്പിൽ പറയുന്നു. സഹായം അയക്കുന്നതിനു വേണ്ടി ജോൺപോളിന്റെ മകളുടെ ഭർത്താവിന്റെ അക്കൗണ്ട് നമ്പറും കുറിപ്പിൽ കൊടുത്തിട്ടുണ്ട്.
നിലവിൽ ഡോക്ടർമാർ നേരിയ തോതിൽ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്നും കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് നൽകിയിരുന്ന ബൈ- പാപ്പ് സപ്പോർട്ട് രാത്രി മാത്രമായി പരിമിതപ്പെടുത്തുവാൻ സാധിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവിൽ അദ്ദേഹം. പ്രൊഫ എം കെ സാനു, പ്രൊഫ എം തോമസ് മാത്യൂ, ഫാ തോമസ് പുതുശ്ശേരി, എം മോഹൻ, സിഐസിസി ജയചന്ദ്രൻ, പി രാമചന്ദ്രൻ, അഡ്വ മനു റോയ്, സി ജി രാജഗോപാൽ, ജോൺസൺ സി എബ്രഹാം, തനൂജ ഭട്ടതിരി എന്നിവർ ചേർന്നാണ് സഹായഭ്യർഥന നടത്തിയിരിക്കുന്നത്.
ജിബി അബ്രഹാമിന്റെ എസ്ബിഐ കാക്കൂർ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പർ: 67258022274.ഐഎഫ്എസ് സി: SBIN0070543.ഗൂഗ്ൾ പേ നമ്പർ: 9446610002