കഴിഞ്ഞ വര്‍ഷം മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റുകളായി മാറിയ ചിത്രങ്ങളാണ് മഞ്ഞുമ്മല്‍ ബോയ്സും ആവേശവും. ഇപ്പോള്‍ ഈ രണ്ട് സിനിമയുടെ സംവിധായകരും കൈകോര്‍ക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സിന്റെ ചിദംബരവും ആവേശത്തിന്റെ ജിത്തു മാധവനുംം. ചിദംബരം സംവിധാനം ചെയ്യുമ്പോള്‍ തിരക്കഥാകൃത്തിന്റെ റോളിലാണ് ജിത്തു മാധവന്‍ എത്തുക. ആരാധകരെ ഒന്നാകെ ആവേശത്തിലാക്കുകയാണ് പ്രഖ്യാപനം. പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചത്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആരാധകരുടെ പ്രതീക്ഷയേറ്റുന്നതാണ്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം. വിവേക് ഹര്‍ഷനാണ് എഡിറ്റര്‍. എന്നാല്‍ ചിത്രത്തിന്റെ അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല. തെന്നിന്ത്യയിലെ വമ്പന്‍ നിര്‍മാണ കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയാന്‍ ഫിലിംസും നിര്‍മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി ഫെന്‍ ആണ്.
യാഷ് നായകനാകുന്ന ടോക്സിക്, ദളപതി 69, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം എന്നിങ്ങനെ വമ്പന്‍ പ്രൊജക്ടുകളാണ് കെവിഎന്‍ പ്രൊഡക്ഷന്‍ നിലവില്‍ നിര്‍മിക്കുന്നത്. ആര്‍ട് ഡയറക്ടര്‍ അജയന്‍ ചാലിശേരി. ദീപക് പരമേശ്വരന്‍, പൂജാ ഷാ, കസാന്‍ അഹമ്മദ്, ധവല്‍ ജതനിയ, ഗണപതി എന്നിവരാണ് മറ്റുള്ള അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ താരനിരയുടെ വിവരങ്ങള്‍ വരും ദിവസങ്ങളിലായി പുറത്തു വരും. പിആര്‍ഒമാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.