Latest News

വാലന്റെയ്ന്‍സ് ഡേയില്‍ പ്രണയം തുറന്ന് പറഞ്ഞ് അമേയയും ജിഷിനും; സിറ്റുവേഷന്‍ഷിപ്പ് അല്ല സിമ്മര്‍ ഡേറ്റിംഗിലാണ് ഞങ്ങളെന്ന് അമേയയും ആണത്തമുള്ള പെണ്ണിനെയാണിഷ്ടമെന്ന് ജിഷിനും മനസ് തുറക്കുമ്പോള്‍

Malayalilife
വാലന്റെയ്ന്‍സ് ഡേയില്‍ പ്രണയം തുറന്ന് പറഞ്ഞ് അമേയയും ജിഷിനും; സിറ്റുവേഷന്‍ഷിപ്പ് അല്ല സിമ്മര്‍ ഡേറ്റിംഗിലാണ് ഞങ്ങളെന്ന് അമേയയും ആണത്തമുള്ള പെണ്ണിനെയാണിഷ്ടമെന്ന് ജിഷിനും മനസ് തുറക്കുമ്പോള്‍

ഇന്‍സ്റ്റഗ്രാമില്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയതോടെ നടന്‍ ജിഷിനും നടി അമേയയും പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ ഇരുവരും തള്ളി.ഇപ്പോളിതാ തങ്ങളുടെ പ്രണയം വാലന്റെയ്ന്‍സ് ദിനത്തില്‍ ഇരുവരും തുറന്ന് പറഞ്ഞിരിക്കുകയാണ്.താരങ്ങള്‍ തന്നെയാണ് ഇക്കാര്യം പങ്കുവച്ച് കൊണ്ട് എത്തിയിരിക്കുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് പോസ്റ്റിലാണ് തങ്ങള്‍ എന്‍ഗേജ്ഡ് ആണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന പ്രണയാര്‍ദ്രമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഞങ്ങള്‍ രണ്ട് പേരും യെസ് പറഞ്ഞുവെന്നാണ് ചിത്രങ്ങള്‍ക്ക് കാപ്ഷനായി കുറച്ചിരിക്കുന്നത്. അതിനിടെ തങ്ങള്‍ എങ്ങനെ അടുത്തുവെന്നതിനെ കുറിച്ച് അമേയ പറയുന്ന അഭിമുഖവും വൈറലാകുന്നുണ്ട്. അമേയയുടെ വാക്കുകള്‍ ഇങ്ങനെ -'തുടക്കത്തില്‍ എനിക്ക് ജിഷിന്‍ ചേട്ടനെ ഇഷ്ടമല്ലായിരുന്നു. കേട്ട കഥകളൊക്കെ വെച്ച് ഒട്ടും ഇഷ്ടം തോന്നിയിട്ടുണ്ടായിരുന്നില്ല. പിന്നെ പരിചയപ്പെട്ടോള്‍ ചേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട് ഞാന്‍ നീ കേട്ടപോലുള്ള ഒരാള്‍ തന്നെയാണ് എന്ന്. പക്ഷെ അദ്ദേഹത്തിന്റെ എല്ലാ വൃത്തികേടുകളും തുറന്നുപറഞ്ഞു. അതിനെ ഞാന്‍ പോസിറ്റീവായാണ് കണ്ടത്. കാരണം നമ്മുക്ക് ഒരാളെ മനസിലാക്കണമെങ്കില്‍ തുറന്ന് സംസാരിക്കണം. ആളുടെ നെഗറ്റീവ് സൈഡ് ഒക്കെ ആദ്യമേ എനിക്ക് മനസിലായി. പിന്നെ പോസിറ്റീവ് സൈഡ് ഞാന്‍ കണ്ടെത്താന്‍ ശ്രമിച്ചു. കുറെ പോസിറ്റീവ് സൈഡ് ഉണ്ട്. പക്ഷെ നെഗറ്റീവുകള്‍ മറഞ്ഞ് കിടക്കുകയായിരുന്നു അത്.

ഞാന്‍ ബെസ്റ്റ് ഫ്രണ്ടിനെ പോലെയാണ് പെരുമാറിയത്. ജിഷിന്‍ എങ്ങനെ മാറിയെന്ന് പലരും ചോദിച്ചു. എന്നാല്‍ ഞാന്‍ മാറ്റിയിട്ടില്ല, അദ്ദേഹത്തിന്റെ പോസിറ്റീവ് സൈഡ് കാണിച്ച് കൊടുക്കാന്‍ ഒരു ആള്‍ വേണമല്ലോ, ഞാനും ചേട്ടനും ഇത്രയും സുഹൃത്തുക്കളാണ്. എന്നാല്‍ ചേട്ടന്‍ പറയുന്ന കാര്യങ്ങളില്‍ ചിലത് ഇപ്പോഴും എനിക്ക് മനസിലാകില്ല. ഞാന്‍ ഇപ്പോള്‍ ചേട്ടനോട് പറയുന്ന കാര്യങ്ങള്‍ മുന്‍പ് മറ്റാരെങ്കിലും പറഞ്ഞ് കൊടുത്തിട്ടുണ്ടാകും. പക്ഷെ കണക്ടാകുന്ന രീതിയില്‍ പറയുകയെന്നതാണ് കാര്യം. അതാണ് സോള്‍ കണക്ഷന്‍ എന്ന് പറയുന്നത്. പിന്നെ ജിഷിന്‍ എന്ന വ്യക്തിയെ മനസിലാക്കാന്‍ പാടാണ്. വളരെ കോംപ്ലിക്കേറ്റഡ് ആയ വ്യക്തിയാണ്. മനസിലാക്കിയാല്‍ സിമ്പിള്‍ ആണെന്നല്ല, ഒകെയാണ്. ഞങ്ങള്‍ തമ്മില്‍ ഭയങ്കര വാദപ്രതിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷെ കുറച്ച് കഴിഞ്ഞ് അത് പരിഹരിക്കും.

കണ്ട ഉടനെ ഇഷ്ടം തോന്നുന്നൊരു സ്റ്റേജ് അല്ല. യാദൃശ്ചികമായാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. പിന്നീട് സുഹൃത്തുക്കളായി. ആള് അത്യാവശ്യം ഫ്‌ലേര്‍ട്ട് ചെയ്യുന്ന ഒരാളായത് കൊണ്ട് എന്നേയും ഫ്‌ലേട്ട് ചെയ്തു. എനിക്ക് അത് മനസിലായിരുന്നു. പക്ഷെ അങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് തോന്നി. പിന്നെ നമ്മുക്കിടയില്‍ ഒരു ബോണ്ടിംഗ് ഉണ്ടായി. ഇപ്പോള്‍ ഞങ്ങള്‍ ഡേറ്റിംഗിലാണ്. എല്ലാവരും ചോദിക്കുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഒരു ഇഷ്ടമുണ്ടെന്ന് പറയാന്‍ ഒരു ക്ലാരിറ്റിക്കുറവുണ്ടായിരുന്നു. ഇപ്പോള്‍ പക്ഷെ ക്ലാരിറ്റി വന്നു, എനിക്ക് ജിഷിന്‍ ചേട്ടനെ ഇഷ്ടമാണ്. പുള്ളിക്ക് എന്നെ ഇഷ്ടമാണോയെന്ന് അറിയില്ല. സിറ്റുവേഷന്‍ഷിപ്പിലല്ല ഞങ്ങള്‍, സിമ്മര്‍ ഡേറ്റിംഗിലാണ്. എന്ന് വെച്ചാല്‍ പരസ്പരം നന്നായി മനസിലാക്കി മാത്രം ഒരു റിലേഷന്‍ഷിപ്പിലേക്ക് കടക്കുക. അപ്പോള്‍ ഇട്ടിട്ട് പോകുമ്പോള്‍ വിഷമം ഉണ്ടാകില്ല', താരം പറഞ്ഞു

ആണത്തമുള്ള പെണ്ണിനെയാണ് തനിക്കും ഇഷ്ടമെന്ന് ജിഷിന്‍ പറയുന്നു.
മോഡേണായ പെണ്‍കുട്ടികളെയാണ് താത്പര്യംബൈക്ക് ഓടിക്കുന്ന പെണ്‍കുട്ടികളോട് ഭയങ്കര ഇഷ്ടവും ബഹുമാനവുമാണ് അമേയ ഏകദേശം അങ്ങനെയാണെന്ന് ജിഷിനും കൂട്ടിച്ചേര്‍ത്തു

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jishin Mohan (@jishinmohan_s_k)

jishin and ameya share happy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES