തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കൈയടിച്ചു വിജയിപ്പിച്ച ഒരു പാട്ടാണ് മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മൽ ഗാനം. ഭാഷാ വ്യത്യാസമില്ലാതെ ലോകമെങ്ങും 'ജിമിക്കി കമ്മൽ' ഏറ്റുപാടി, ചുവടുവെച്ചു. ഇപ്പോൾ വീണ്ടും തരംഗമാകാൻ ജിമിക്കി കമ്മൽ എത്തുകയാണ്. ജ്യോതികയുടെ പുതിയ തമിഴ്ചിത്രം കാട്രിൻ മൊഴിയിലുടെയാണ് ഗാനം വീണ്ടും ആരാധകർക്കിടിയേല്ക്ക് എത്തുക.
'ചിത്രത്തിലുൾപ്പെടുത്തുന്നതിനായി പാട്ടിന്റെ കോപ്പിറൈറ്റ് വെളിപാടിന്റെ പുസ്തകം ടീമിൽ നിന്നും വാങ്ങി.മലയാളി സോങ് എന്ന നിലയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ഗാനം റീമിക്സ് ചെയ്യാതെ തന്നെ ചിത്രത്തിലുപയോഗിക്കുമെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.
ജനങ്ങളുമായി പെട്ടെന്ന് സംവദിക്കുന്ന ഒരു ഗാനം ഈ ചിത്രത്തിലേക്ക് അത്യാവശ്യമായിരുന്നു. ഓര്‍ത്തപ്പോള്‍ തന്നെ ആദ്യം മനസ്സിലേക്ക് വന്നത് ജിമിക്കിക്കമ്മലായിരുന്നെന്നും അതിനാല്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചേരുകയായിരുന്നുവെന്നും സംവിധായകന് രാധ മോഹന്‍ വെളിപ്പെടുത്തി.
ജ്യോതികയുടെ കഥാപാത്രവും സുഹൃത്തുക്കളുമാണ് ഗാനത്തിന് സിനിമയില്‍ ചുവടുവെക്കുക. കാട്രിന്‍ മൊഴിയില്‍ ആര് ജെയുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. ചിത്രം സെപ്റ്റംബറില്‍ തീയേറ്ററുകളിലെത്തും. ജിമിക്കി കമ്മലിന്റെ തനി നാടന്‍ ശൈലിയിലുള്ള ഈ പാട്ടിന് വരികളെഴുതിയത് അനില്‍ പനച്ചൂരാനാണ്. ഈണം ഷാന്‍ റഹ്മാനും. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഈ ഗാനം പാടിയത്.