Latest News

അടങ്ക്മാറ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്താണ് ഭാര്യ ആര്‍തിയെ വരുതിക്ക് നിര്‍ത്താന്‍ കഴിഞ്ഞത്; മനസ്സ് തുറന്ന് നടന്‍ ജയം രവി

Malayalilife
അടങ്ക്മാറ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്താണ് ഭാര്യ ആര്‍തിയെ വരുതിക്ക് നിര്‍ത്താന്‍ കഴിഞ്ഞത്; മനസ്സ് തുറന്ന് നടന്‍ ജയം രവി

തെന്നിന്ത്യന്‍ താരം ജയം രവിയുടെ ഏറ്റവും പുതിയ ചിത്രമാണ് കാര്‍ത്തിക് തങ്കവേല്‍ സംവിധാനം ചെയ്ത് ക്രിസ്മസ് റിലീസായി എത്തിയ അടങ്കമാറ്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ വേളയില്‍ വഴക്കിടുന്ന ഭാര്യയെ വരുതിയ്ക്ക് നിര്‍ത്താന്‍ ഈ ചിത്രം കൊണ്ട് കഴിഞ്ഞുവെന്നു താരം വെളിപ്പെടുത്തുന്നു.

ജയം രവിയുടെ ഭാര്യ ആര്‍തിയുടെ അമ്മയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയാഘോഷങ്ങള്‍ക്കായി അണിയറപ്രവര്‍ത്തകരും താരങ്ങളും ചെന്നൈയില്‍ ഒത്തുചേര്‍ന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ ആര്‍തി തന്നോട് മാപ്പുപറഞ്ഞെന്നു ജയം രവി പറയുന്നു.

'അടങ്കമാറിന്റെ ഷൂട്ടിങ് വേളയില്‍ മാത്രമാണ് ആര്‍തിയെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളത്. ആര്‍തിയുടെ അമ്മയാണല്ലോ നിര്‍മാതാവ്. വീട്ടില്‍ എന്തെങ്കിലും കാര്യത്തിന് വഴക്കുണ്ടാകുമ്പോള്‍, അമ്മയുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പോകുന്നില്ല എന്നുപറയും. അങ്ങനെ വഴക്കുകള്‍ അവസാനിക്കും. അങ്ങനെ ജീവിതത്തിലാദ്യമായി ആര്‍തി എന്നോട് സോറി പറഞ്ഞു'-ജയം രവി പറഞ്ഞു.

jayam-ravi-said about-wife-aarathi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES