Latest News

ജയിലര്‍ കാണാന്‍ ജപ്പാനില്‍ നിന്നും ചെന്നൈയിലെത്തി ജാപ്പനീസ് ദമ്പതികള്‍;ജപ്പാന്‍ ദമ്പതികളുടെ വീഡിയോ വൈറലാകുമ്പോള്‍

Malayalilife
ജയിലര്‍ കാണാന്‍ ജപ്പാനില്‍ നിന്നും ചെന്നൈയിലെത്തി ജാപ്പനീസ് ദമ്പതികള്‍;ജപ്പാന്‍ ദമ്പതികളുടെ വീഡിയോ വൈറലാകുമ്പോള്‍

ന്ത്യയൊട്ടാകെ ആരാധക വൃന്ദമുളള നായകനാണ് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. സിനിമാപ്രേമികളെല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രമാണ് ജയിലര്‍. റിലീസിനോട് അനുബന്ധിച്ച് ചെന്നൈ,ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ കോളേജുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരുന്നു

ഇപ്പോഴിതാ രജനിയുടെ ജയിലര്‍ കാണാനായി ജപ്പാനില്‍ നിന്നുളള ആരാധകര്‍ വരെ ചെന്നൈയില്‍ എത്തിയിരിക്കുകയാണ്..യസുദ ഹിഡി?റ്റോഷി എന്ന ജപ്പാന്‍ ആരാധകനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ജയിലര്‍ കാണാനായി ചെന്നൈയില്‍ എത്തിയത്. താന്‍ ജപ്പാനിലെ  രജനീകാന്ത് ഫാന്‍സ് അസോസിയേഷന്റെ നേതാവാണെന്നും ഏകദേശം 20 വര്‍ഷത്തോളമായി രജനിയുടെ ആരാധകനാണെന്നും മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

മുത്തു,ബാഷാ എന്നീ ചിത്രങ്ങളില്‍ രജനിയുടെ ഗംഭീര അഭിനയത്തെക്കുറിച്ചും വാചാലനാവുന്നുണ്ട്.  ജയിലര്‍ കാണുക എന്ന ഒറ്റ ഉദ്ദേശ്യത്തോടുകൂടിയാണ് താന്‍ ചെന്നൈയില്‍ എത്തിയതെന്നും യസുദ പറഞ്ഞു. 

നെല്‍സണ്‍ ദിലീപ്കുമാറാണ് സംവിധാനം, മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാറും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ജാക്കി ഷ്രോഫ്, രമ്യാ കൃഷ്ണന്‍, തമന്ന, വിനായകന്‍ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ്  സംഗീതം നല്‍കിയിരിക്കുന്നത്.

Read more topics: # ജയിലര്‍
japanese couple arrives jailor movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക