ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ വിവാദക്കൊടി ഉയര്‍ത്തിയ ഐ.എസ്.ആര്‍.ഒ ചാരക്കേസും നമ്പി നാരയാണന്റെ ജീവിത കഥയും വെള്ളിത്തിരയിലേക്ക്്. നമ്പി നാരായണന്റെ ജീവിതത്തിലേക്ക് ഇരുളും വെളിച്ചവും വീശുന്ന സിനിമ ബോളിവുഡ്, ഹോളിവുഡ് എന്നിവയിലേക്കാണ് പിറവിയെടുക്കുന്നത്. ശാസ്ത്രജ്ഞാന്‍ നമ്പി നാരായണനായി അരങ്ങിലെത്തുന്നത് തമിഴ്‌സുപ്പര്‍താരം മാധവനാണ്.
നടനും സംവിധായകനുമായ ആനന്ദ് മഹാദേവന്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ഒരേ സമയം ചിത്രീകരിക്കുന്ന സിനിമ ഉടന്‍ ചിത്രീകരണം തുടങ്ങും നമ്പി നാരായണനുമായി കഥയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകള്‍ നടത്തിയതായിട്ടാണ് സൂചന. ഹോളിവുഡിലെയും ബോളിവുഡിലെയും നടീനടന്മാര്‍ അണിനിരക്കുന്ന സിനിമ പിന്നീട് തമിഴിലേക്ക് മൊഴിമാറ്റം ചെയ്യും. ഓര്‍മകളുടെ ഭ്രമണപദം, റെഡി ടു ഫയര്‍ എന്നീ നമ്പി നാരായണന്റെ ഓട്ടോ ബയോഗ്രഫിയെ ആസ്പതമാക്കിയാണ് ചിത്രം അരങ്ങിലെത്തിക്കാന്‍ ഒരുങ്ങുന്നത്.
നമ്പി നാരായണന്റെ അറസ്റ്റും, ജയിലിലെ പീഡനാ അനുഭവങ്ങളും, കെ. കരുണാകരന്‍ പ്രതിക്കൂട്ടില്‍ നിന്നതും എല്ലാം തന്നെ ഈ ചിത്രത്തില്‍ പ്രമേയമാകുമെന്നാണ് സംസാരം. ചാരക്കേസിലെ പ്രധാന നായിക മറിയം ബിവിയായി അരങ്ങിലെത്തുന്നത് ബോളിബുഡിലെ ഒരു സൂപ്പര്‍ താരമാണെന്നാണ് അണിയറ വര്‍ത്തമാനം. ഹിന്ദിയില്‍ നിന്നും ഹോളിവുഡ്ഡില്‍ നിന്നുമുള്ള താരങ്ങളേയും ആനന്ദ് മഹാദേവന്‍ ചിത്രത്തില്‍ അണിയിച്ചൊരുക്കും.
തൃശൂരില്‍ ജനിച്ചുവളര്‍ന്ന ആനന്ദ് മഹാദേവന്‍ മലയാളത്തിനപ്പുറത്താണ് വിജയക്കൊടി പാറിച്ചത്. മറാഠി നാടകവേദിയില്‍ നിന്ന് ടെലിവിഷനിലേക്കും ബോളിവുഡ്ഡിലേക്കും കടന്നു വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്‍. സിനിമയ്‌ക്കൊപ്പം നാടകരംഗത്തും സജീവമായി നില്‍ക്കുന്ന ആനന്ദ് മഹാദേവന്‍ 2010 ല്‍ ഒരുക്കിയ മീ സുന്ദുത്തായ് സപ്ക്കല്‍ എന്ന ബയോപിക്.