Latest News

ഇഷ്‌ക് ഹിന്ദിയിലേക്കും! തിരക്കഥാകൃത്ത് രതീഷ് രവിയും നീരജ് പാണ്ഡെയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ അനുരാജ് മനോഹര്‍ !

Malayalilife
ഇഷ്‌ക് ഹിന്ദിയിലേക്കും! തിരക്കഥാകൃത്ത് രതീഷ് രവിയും നീരജ് പാണ്ഡെയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ അനുരാജ് മനോഹര്‍ !

യുവനടന്‍ ഷെയ്ന്‍ നിഗത്തിനെ നായകനാക്കി  അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇഷ്‌ക്. ചിത്രത്തില്‍ ആന്‍ ശീതളാണ് നായികയായെത്തിയത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിച്ചു കഴിഞ്ഞു. തമിഴില്‍ ഒരുങ്ങുന്നതോടൊപ്പം ഇഷ്‌കിന്റെ ഹിന്ദി പതിപ്പ് കൂടി അണിയറയില്‍ ഒരുങ്ങുന്നു എന്നതാണ് പുതിയ വാര്‍ത്ത.

സംവിധായകന്‍ അനുരാജ് മനോഹറും തിരക്കഥാകൃത്ത് രതീഷ് രവിയും നീരജ് പാണ്ഡെയും ഒരുമിച്ചുള്ള ചിത്രം പങ്കവെച്ച് കൊണ്ട് സംവിധായകന്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. നീരജ് പാണ്ഡെ നിര്‍മാതാവായിട്ടുള്ള ഫ്രൈഡേ ഫിലിം വര്‍ക്‌സ് ചിത്രം നിര്‍മ്മിക്കും.  എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഏപ്രിലില്‍ ഷൂട്ട് ആരംഭിക്കും.

തമിഴില്‍ ശിവ മോഹയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷ്‌കില്‍ ഷെയ്ന്‍ അഭിനയിച്ച 'സച്ചി' എന്ന കഥാപാത്രത്തെ കതിര്‍ ആണ് അവതരിപ്പിക്കുക. തമിഴിലും ആന്‍ ശീതള്‍ തന്നെ നായികയാവും. ഈഗിള്‍ ഐ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Read more topics: # ishq movie ,# director anu raj
ishq movie director anu raj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES