ശാരിരികമായി ക്ഷീണിതനായിട്ടും ചിരിക്കുന്ന മുഖവുമായി ഇര്‍ഫാന്‍ ഖാന്‍; ക്യാന്‍സര്‍ രോഗത്തിന് ലണ്ടനില്‍ ചികിത്സയിലായിരിക്കെ പുതിയ ചിത്രം പങ്ക് വച്ച് നടന്‍

Malayalilife
 ശാരിരികമായി ക്ഷീണിതനായിട്ടും ചിരിക്കുന്ന മുഖവുമായി ഇര്‍ഫാന്‍ ഖാന്‍; ക്യാന്‍സര്‍ രോഗത്തിന് ലണ്ടനില്‍ ചികിത്സയിലായിരിക്കെ പുതിയ ചിത്രം പങ്ക് വച്ച് നടന്‍

കാന്‍സറിനെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയിലുള്ള ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച് ഇയര്‍ഫോണും വെച്ച് ഗ്ലാസ് ജനലിന് സമീപം ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 51കാരനായ താരം ശാരീരി കമായി ക്ഷീണിതനായിട്ടാണ് കാണപ്പെടുന്നതെങ്കിലും വളരെ സന്തോഷവാനാണ്.

മാര്‍ച്ചിലാണ് തനിക്ക് ന്യൂറോ എന്‍ഡോക്രൈന്‍ കാന്‍സറാണെന്ന് ഇര്‍ഫാന്‍ ആരാധകരെ അറിയിച്ചത്. അപൂര്‍വമായ രോഗമാണിതെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിച്ചിരിക്കുകയാണെന്നും ഇര്‍ഫാന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ചികിത്സക്കായി അദ്ദേഹം ലണ്ടനിലെത്തിയത്.

ഇര്‍ഫാന്‍ ഖാനൊപ്പം ദുല്‍ഖര്‍ സല്‍മാനും അഭിനയിച്ച ബോളിവുഡ് ചിത്രം കാര്‍വാനിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസ നേര്‍ന്നാണു പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഓഗസ്റ്റ് മൂന്നിനാണു ചിത്രത്തിന്റെ റിലീസ്..ദുല്‍ഖര്‍ സല്‍മാന്റെ കന്നി ബോളിവുഡ് ചിത്രം ആണ് കാര്‍വാന്‍.

irfan-khan new photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES