Latest News

ആമിർഖാന്റെ മകളുടെ കാമുകൻ അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനും; ബോളിവുഡിലെ താരപുത്രിയുടെ കാമുകനെ കണ്ടെത്തിയതോടെ വിമർശനവുമായി സോഷ്യൽമീഡിയ; മിഷേലിന്റെ പ്രൊഫൈലിൽ നിറയുന്നത് ഐറയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ

Malayalilife
ആമിർഖാന്റെ മകളുടെ കാമുകൻ അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനും; ബോളിവുഡിലെ താരപുത്രിയുടെ കാമുകനെ കണ്ടെത്തിയതോടെ വിമർശനവുമായി സോഷ്യൽമീഡിയ; മിഷേലിന്റെ പ്രൊഫൈലിൽ നിറയുന്നത് ഐറയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ

ആമീർഖാന്റെ ആദ്യ വിവാഹത്തിലെ മകൾ ആയ ഐറാ ഖാൻ ആണ് കുറച്ച് ദിവസങ്ങളായി ബോളിവുഡ് മാധ്യമങ്ങൾ ആഘോഷമാക്കുന്ന വ്യക്തി. കാരണം മറ്റൊന്നുമല്ല ഐറ പങ്ക് വച്ച ചിത്രങ്ങളാണ്. തന്റെ കാമുകനൊപ്പമുള്ള പ്രണയചിത്രങ്ങൾ പങ്ക് വച്ചതോടെ ഗോസിപ്പുകോളത്തിൽ നിറയുകയാണ് ഐറ. 

മിഷാൽ ക്രിപലാനി എന്ന ചെറുപ്പക്കാരനൊപ്പമുള്ള ചിത്രങ്ങളാണ് ഐറ പുറത്ത് വിട്ടത്. ഇതോടെ മിഷാൽ ക്രിപലാനി എന്നാൽ ഈ ചെറുപ്പക്കാരൻ ആരെന്നും എന്തെന്നും തിരയുകയായിരുന്നു ആരാധകർ. ഇപ്പോളിതാ മിഷാലിനെ കണ്ടെത്തിയിരിക്കുകയാണ് പാപ്പരാസികൾ. ഒപ്പം മിഷാലിന് നേരെ വിമർശനവം ചൊരിയുകയാണ് സോഷ്യൽമീഡിയ.

ആമിർ ഖാന്റെ മകളുടെ കാമുകൻ എന്നതിലുപരി അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനുമാണ് മിഷാൽ കൃപലാനി. കലാകാരൻ, പ്രൊഡ്യൂസർ, സംഗീതസംവിധായകൻ എന്നിങ്ങനെയാണ് മിഷാലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചിരിക്കുന്നത്.എന്നാൽ മദ്യവും മയക്കു മരുന്നും ലൈംഗികതയും നിറയുന്നതാണ് മിഷാലിന്റെ മ്യൂസിക് വിഡിയോ എന്നാണ് വിമർശകരുടെ പക്ഷം. ഇത്തരം വിഡിയോകൾ യുവാക്കളെ തെറ്റായ രീതിയിലേക്കു നയിക്കുമെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

മിഷാലിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ ഐറ പങ്കുവെക്കാറുണ്ട്. കാലിഫോർണിയയിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. മിഷാലിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലെല്ലാം തന്നെ ഐറയ്‌ക്കൊപ്പം പലപോസിലുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.എന്നാൽ പ്രണയത്തെ പറ്റി തുറന്നുപറയാൻ ഇരുവരും തയ്യാറായിട്ടില്ല. സംഗീതം പോലെ തന്നെ മിഷാലിനു പ്രിയപ്പെട്ടതാണ് ഐറയോടുള്ള പ്രണയവുമെന്ന് ആരാധകർ പറയുന്നു. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാർത്തയും ഇതിനോടകം എത്തിയിട്ടുണ്ട്. ആമിർ ഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് ഐറ. ജുനൈദ് എന്നൊരു മകനും റീന ദത്തയുമായുള്ള ഈ ബന്ധത്തിലുണ്ട്.

Read more topics: # ira khan,# dating,# mishaal kirpalani
ira khan dating mishaal kirpalani

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES