Latest News

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി; വിചാരണ അന്തിമ ഘട്ടത്തിലെന്ന് കോടതി; വിചാരണ വൈകിപ്പിക്കാനാണ് ഹര്‍ജിയെന്ന് നിരീക്ഷണം 

Malayalilife
 നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി; വിചാരണ അന്തിമ ഘട്ടത്തിലെന്ന് കോടതി; വിചാരണ വൈകിപ്പിക്കാനാണ് ഹര്‍ജിയെന്ന് നിരീക്ഷണം 

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ 8-ാം പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തില്‍ എന്ന വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. നാലുവര്‍ഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്. മുഖ്യപ്രതി പള്‍സര്‍ സുനി ഏഴ് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. 

ഇതേ ആവശ്യം ഉന്നയിച്ച് മുന്‍പ് നടന്‍ ദിലീപ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു. തുടര്‍ന്ന് 2019ലാണ് ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സുതാര്യവും പക്ഷപാതരഹിതവുമായി അന്വേഷണം നടക്കാന്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. നിലവില്‍ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. വിചാരണ വൈകിപ്പിക്കാനാണ് ഹര്‍ജിയെന്നാണ് കോടതിയുടെ നിരീക്ഷണം. നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് എട്ടാംപ്രതിയായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് കഴിഞ്ഞ തവണ കോടതി ചോദിച്ചിരുന്നു. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സിബിഐ അന്വേഷണ ആവശ്യം ഉയര്‍ത്തുന്നതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷന്‍ വാദം അവസാനിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സിബിഐ അന്വേഷണത്തിനായി കഴിഞ്ഞ ആറ് വര്‍ഷം അപ്പീലിലെ ആവശ്യം ഹര്‍ജിക്കാരന്‍ താല്‍പര്യത്തോടെ ഉന്നയിച്ചില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അനിവാര്യമാണെന്നായിരുന്നു ദിലീപിന്റെ വാദം. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷന്‍ വാദം അവസാനിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. 

സിബിഐ അന്വേഷണമെന്ന് ആവശ്യം കഴിഞ്ഞ ആറ് വര്‍ഷമായി ഹര്‍ജിക്കാരന്‍ താല്‍പര്യത്തോടെ ഉന്നയിച്ചില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. അതേസമയം, നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസില്‍ ഈ മാസം 11 നു വാദം പൂര്‍ത്തിയാക്കും. കേസിന്റെ വിചാരണ ഇനിയും നീട്ടാന്‍ കഴിയില്ലെന്നു വിചാരണക്കോടതി പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും അറിയിച്ചിരുന്നു. അന്തിമവാദം പൂര്‍ത്തിയാക്കിയാല്‍ കേസ് വിധിപറയാന്‍ മാറ്റും. എട്ടാം പ്രതി നടന്‍ ദിലീപിന്റെ വാദമാണ് ഒന്നരമാസമായി വിചാരണക്കോടതിയില്‍ നടക്കുന്നത്. 2018 മാര്‍ച്ച് എട്ടിനാണു കേസില്‍ വിചാരണ തുടങ്ങിയത്.

Read more topics: # ദിലീപ്
investigation actor dileep CASE

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES