Latest News

പ്രണയത്തിന്റെ കഥയുമായി വാഫ്റ്റ്; അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ വിജയിച്ച് മുന്നേറി മലയാളം ഷോര്‍ട്ട് ഫിലിം; ട്രെയിലറിന് മികച്ച പ്രതികരണം

Malayalilife
 പ്രണയത്തിന്റെ കഥയുമായി വാഫ്റ്റ്; അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ വിജയിച്ച് മുന്നേറി മലയാളം ഷോര്‍ട്ട് ഫിലിം; ട്രെയിലറിന് മികച്ച പ്രതികരണം

അന്താരാഷ്ട്ര ചലച്ചിത്രമേളയിലുള്‍പ്പടെ വിജയിച്ച് മുന്നേറുകയാണ്  വിഷ്ണു ഉദയന്‍ സംവിധാനം ചെയ്ത വാഫ്റ്റ് എന്ന ഷോര്‍ട്ട ഫിലിം. 11 മിനിട്ട് 36 സെക്കന്റ് നീളുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. 
ആഷിഷ് ശശിധരന്‍, രേവതി സമ്പത്ത്, ഷൈജു ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഇത് വിഷ്ണു ഉദയന്റെ ഏഴാമത്തെ ഷോര്‍ട്ട്ഫിലിമാണ്‌.

റൊമാന്റിക് ഡ്രാമയായി എത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അരോണ്‍ ലാന്‍സ് ആണ്.  പ്രണയവും പ്രണയനൈരാശ്യവും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമെല്ലാമാണ് 12 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പ്രമേയം.
അശ്വന്ത്, ആരാധ്യ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് കഥ പോകുന്നത്. ഗ്രീന്‍ പാരോറ്റ് പ്രൊഡക്ഷനിലൊരുങ്ങുന്ന ഷോട്ട് ഫിലിം ഡിസംബറില്‍ പുറത്തിറങ്ങും.

ചുരുങ്ങിയ സമയത്തിനുള്ളില്‍ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലുള്‍പ്പടെ 17 ചലച്ചിത്രമേളകളില്‍ തിരഞ്ഞെടുക്കുകയും മികച്ച ഷോട്ട്ഫിലിമിനുള്ള അവാര്‍ഡും കരസ്ഥമാക്കിക്കഴിഞ്ഞു വാഫ്റ്റ്.

international -short film festival winning- short film -waft--trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES