ഏഴു ഫീച്ചര്‍ ചിത്രങ്ങളും, മൂന്നു നോണ്‍-ഫീച്ചര്‍ ചിത്രങ്ങളുമായി മലയാള സിനിമ തിളങ്ങിയ വര്‍ഷമായിരുന്നു ഇക്കഴിഞ്ഞ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള. ആ തിളക്കത്തിന് പത്തരമാറ്റേകി മികച്ച നടനായി ചെമ്പന്‍ വിനോദ് ജോസും, സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും തിരഞ്ഞെടുക്കപ്പെട്ടു. മലയാളി ആയതിന്റെ പേരില്‍ ഗോവന്‍ ചലച്ചിത്രമേളയില്‍ നിന്ന് ഒരു സംവിധായകനെ വിലക്കിയപ്പോള്‍ മേളയിലെ പുരസ്‌കാരവും തോളിലേറ്റിയാണ് മേളയിലെ സംഘാടകര്‍ക്ക് മറുപടി നല്‍കി മലയാള താരങ്ങള്‍ മടങ്ങിയത്.
മേളക്കിടയില്‍ ഒരു മലയാളി സംവിധായകനോട് കേരളത്തിലേക്ക് മടങ്ങി പോകാന്‍ ആവശ്യപ്പെട്ട വര്‍ഷമാണിതെന്നും മലയാളി പ്രേക്ഷകര്‍ മറന്നിട്ടില്ല. ഗോവന്‍ ചലച്ചിത്രമേളയുടെ ചരിത്രത്തിലാധ്യമായിട്ടായിരുന്നു നിങ്ങള്‍ മലയാളി അല്ലേ എന്ന് ചോദിച്ച് മേളയിലേക്ക് പ്രവേശിപ്പിക്കാതെ കമലെന്ന സംവിധായകനെ ഇറക്കിവിട്ടത്. ഇതിനെതിരെ മലയാള ചലച്ചിത്ര ലോകം അടക്കം രൂക്ഷ ഭാഷയില്‍ വിമരര്‍ശിച്ച് രംഗത്തുവന്നിരുന്നു. 220 സിനിമകള്‍ അരങ്ങു തകര്‍ത്ത മേളയില്‍ ലോകരാജ്യങ്ങളെ തള്ളിയാണ് രണ്ടു ചുണക്കുട്ടികള്‍ മലയാളികളുടെ മാനം കാത്ത് കണക്കു തീര്‍ത്ത് കപ്പും കൊണ്ട് പോന്നത്.
പ്രദര്‍ശന വേദിയിലേക്ക് വളരെ വൈകിയും ആളെ കടത്തി വിടാത്തത് ചോദ്യം ചെയ്തപ്പോഴാണ് അവാര്‍ഡ് നേടിയ ചലച്ചിത്ര സംവിധായകനും, എന്റര്‍ടൈന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവയുടെ വൈസ് ചെയര്‍പേഴ്‌സണുമായ രാജേന്ദ്ര തിലക് 'നിങ്ങള്‍ കേരളത്തില്‍ നിന്നുമാണെങ്കില്‍ മടങ്ങി പോകൂ' എന്ന മറുപടി കൊടുത്ത് സംവിധായകനെ ആക്ഷേപിച്ചത്. ലിജോ ജോസ് പല്ലിശ്ശേരിയും ചെമ്പന്‍ വിനോജും സ്വന്തമാക്കിയ നേട്ടത്തില്‍ അഭിനന്ദിച്ചും മലയാളികളെ വിമര്‍ശിച്ച ചലച്ചിത്രമേള സംഘാടകരെ വിമര്‍ശിച്ചും ചലച്ചിത്ര താരമായ സജിതാ മഠത്തിലും രംഗത്ത് വന്നിരുന്നു.
പനോരമാ വിഭാഗത്തിലാണ് ഈ മ യ്യൗ പ്രദര്‍ശിപ്പിച്ചത്. ഇതു കൂടാതെ പൂമരം, 1986, മമ്മൂട്ടിയുടെ പേരന്‍പ് തുടങ്ങിയ ചിത്രങ്ങളും മാറ്റുരച്ചിരുന്നു. ലിജോയ്ക്കും ചെമ്പനും ആശംസ നേര്‍ന്ന് സോഷ്യല്‍ മീഡിയയും സിനിമാ ലോകവും ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്.