Latest News

പ്രേമലുവിന് ശേഷം ഇനി 'ഐ ആം കാതലന്‍'; നസ്ലെന്‍ -ഗിരീഷ് എ ഡി ചിത്രം ഓഗസ്റ്റ് റിലീസ്

Malayalilife
topbanner
 പ്രേമലുവിന് ശേഷം ഇനി 'ഐ ആം കാതലന്‍'; നസ്ലെന്‍ -ഗിരീഷ് എ ഡി ചിത്രം ഓഗസ്റ്റ് റിലീസ്

ണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിനും ശേഷം ഗിരീഷ് എ ഡി- നസ്ലെന്‍ ടീമൊന്നിച്ച 'ഐ ആം കാതലന്‍' ഓഗസ്റ്റ് റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ഈ കൂട്ടുകെട്ടിന്റെ പ്രേമലു മലയാളത്തിലെ നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു.

പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഐ ആം കാതലന്റെ സഹനിര്‍മ്മാതാവ് ടിനു തോമസാണ്. അനിഷ്മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍  ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം,  എന്നിവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മാര്‍ക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷന്‍ ഡ്രീം ബിഗ് ഫിലിംസ്.
 
ഏറെ കൗതുകമുണര്‍ത്തുന്ന ഒരു സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഈ ചിത്രത്തിന്റേതായി അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്ത് വിട്ടിട്ടുണ്ട്. പ്രശസ്ത നടനായ സജിന്‍ ചെറുകയില്‍ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരണ്‍ വേലായുധന്‍, എഡിറ്റിംഗ് നിര്‍വഹിച്ചത് ആകാശ് ജോസഫ് വര്‍ഗീസ്, സംഗീതമൊരുക്കിയത് സിദ്ധാര്‍ത്ഥ പ്രദീപ് എന്നിവരാണ്. കലാസംവിധാനം - വിവേക് കളത്തില്‍, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണന്‍ , മേക്കപ്പ് - സിനൂപ് രാജ്, വരികള്‍- സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് പൂങ്കുന്നം, ഫിനാന്‍സ് കണ്‍ട്രോളര്‍ - അനില്‍ ആമ്പല്ലൂര്‍, പി ആര്‍ ഒ - ശബരി. ആഗസ്റ്റ് മാസത്തില്‍  ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കും.

Read more topics: # ഐ ആം കാതലന്‍
i am kathalan new movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES