എനിക്കറിയാവുന്നതില്‍ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം; ഹൃതിക് റോഷന്റെ പിതാവും സംവിധായകനും നടനുമായ രാകേഷ് റോഷന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു

Malayalilife
എനിക്കറിയാവുന്നതില്‍ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം; ഹൃതിക് റോഷന്റെ പിതാവും സംവിധായകനും നടനുമായ രാകേഷ് റോഷന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു

ന്ത്യന്‍ സിനിമയില്‍ തന്നെ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് മടന്‍ ഹൃതിക്. അദ്ദേഹത്തിന്റെ പിതാവും സിനിമയില്‍ സജീവമായിരുന്നു.നടന്‍ ഹൃതിക് റോഷന്റെ പിതാവും ബോളിവുഡ് സംവിധായകനും നിര്‍മാതാവും നടനുമായ രാകേഷ് റോഷന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു. ഹൃതിക് തന്നെയാണ് അച്ഛന് തൊണ്ടയില്‍ ക്യാന്‍സര്‍ കണ്ടെത്തിയെന്നും പ്രാരംഭഘട്ടത്തില്‍ ആണെന്നുമുള്ള വാര്‍ത്ത ആരാധകരെ അറിയിച്ചത്. അച്ചനൊപ്പമുള്ള ഒരു ചിത്രത്തിനൊപ്പം വികാരനിര്‍ഭരമായ ഒരു കുറിപ്പും ഹൃതിക്ക് പങ്കുവച്ചിട്ടുണ്ട്. എന്റെ അച്ഛനോട് ഞാന്‍ ഇന്ന് രാവിലെ ഒരുമിച്ചൊരു ചിത്രം ചോദിച്ചു. ശസ്ത്രക്രിയ ദിവസവും അദ്ദേഹം തന്റെ ജിം മുടക്കില്ല എന്നെനിക്ക് അറിയാമായിരുന്നു. എനിക്കറിയാവുന്നതില്‍ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് അച്ഛന് തൊണ്ടയില്‍ ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. പ്രാരംഭഘട്ടത്തിലാണ്.

പക്ഷെ ഇന്ന് അദ്ദേഹം വലിയ ഉന്മേഷത്തിലാണ്, ക്യാന്‍സറിനെതിരെ പോരാടാനുള്ള ഉറച്ച തീരുമാനത്തിലാണ്. ഒരു കുടുംബമെന്ന നിലയ്ക്ക് അദ്ദേഹത്തെ പോലൊരാള്‍ ഞങ്ങളെ നയിക്കാന്‍ മുന്നിലുള്ളതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരും അനുഗ്രഹീതരുമാണ്. ഹൃതിക് തന്റെ കുറിപ്പില്‍ പറയുന്നു. 1970 ലാണ് രാകേഷ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്. 70-ഓളം ചിത്രങ്ങളില്‍ വേഷമിടുകയും നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ഹൃതികിനെ സിനിമയിലേക്ക് കൊണ്ട് വന്നതും അദ്ദേഹമായിരുന്നു. 2000 ല്‍ പുറത്തിറങ്ങിയ കഹോ നാ പ്യാര്‍ ഹെ എന്ന ചിത്രം നിര്‍മ്മിച്ചത് രാകേഷ് റോഷന്‍ ആയിരുന്നു. പിന്നീട് ഹൃതിക്കിനെ നായകനാക്കി സംവിധാനം ചെയ്ത കോയി മില്‍ ഗയ, ഹൃതിക്കിന് സൂപ്പര്‍ ഹീറോ പരിവേഷം നേടിക്കൊടുത്ത കൃഷ് എന്നിവയെല്ലാം ബോളിവുഡിലെ വമ്പന്‍ ഹിറ്റുകളായിരുന്നു.

hrithik-roshan-conform-father-rakesh-roshan-early-stage-of-cancer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES