Latest News

പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി ഹണി റോസ്‌; ബോബി ചെമ്മണ്ണൂരിന് പിന്നാലെ 20 യൂട്യൂബ് ചാനലുകള്‍ക്കെതിരെ ഹണി റോസ്; പൊലീസിന് വിവരങ്ങള്‍ കൈമാറും

Malayalilife
 പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി ഹണി റോസ്‌; ബോബി ചെമ്മണ്ണൂരിന് പിന്നാലെ 20 യൂട്യൂബ് ചാനലുകള്‍ക്കെതിരെ ഹണി റോസ്; പൊലീസിന് വിവരങ്ങള്‍ കൈമാറും

ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് കൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി നടി ഹണി റോസ്. തന്നെ സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച യൂട്യൂബര്‍മാര്‍ക്കെതിരെ നടി നീക്കം ആരംഭിച്ചു. 

20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങള്‍ നടി പൊലീസിന് കൈമാറും. വീഡിയോകള്‍ക്ക് തന്റെ ചിത്രം വെച്ച് ദ്വയാര്‍ത്ഥ പ്രയോഗത്തോടെ മോശം തമ്പ്‌നെയില്‍ ഇട്ടെന്ന് ചൂണ്ടിക്കാട്ടിയാകും നടപടി തേടുക. 

അതേസമയം ബോബി ചെമ്മണ്ണൂരിനെതിരെയാ ലൈംഗികാധിക്ഷേപ കേസില്‍ നടി നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്.

വീഡിയോകള്‍ക്ക് തന്റെ ചിത്രം വെച്ച് ദ്വയാര്‍ത്ഥ പ്രയോഗത്തോടെ മോശം തമ്പ്‌നെയില്‍ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറും. അതേസമയം നടി നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്.

ഇന്നലെ രാവിലെ മേപ്പാടിയിലെ ബോച്ച് തൗസന്റ് ഏക്കര്‍ റിസോര്‍ട്ട് വളപ്പില്‍ വെച്ച് അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രാത്രി 7 മണിക്ക് ശേഷമാണ് കൊച്ചിയിലെത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഇത് ഫോറന്‍സിക പരിശോധനയ്ക്ക് അയക്കും. 

കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക അന്വേഷണ സംഘം ബോബി ചെമ്മണ്ണൂരിനെ രാത്രി മുഴുവന്‍ പൊലീസ് ചോദ്യം ചെയ്തു. രാത്രി 12 മണിയോടെയും പുലര്‍ച്ചെ അഞ്ച് മണിയോടെയും രണ്ട് തവണയായി ബോബി ചെമ്മണ്ണൂരിനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയിരുന്നു. 

Read more topics: # ഹണി റോസ്.
honey rose youtube channels sexual

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക