വളരെ ചെറിയ വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ ശ്രദ്ദിക്കപ്പെട്ട നടിയാണ് ഹണി റോസ്. മോഡേന്‍ വേഷവും നാടന്‍ വേഷത്തിലും ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് നടി തെളിയിത്തിച്ചുണ്ട്. 2005 ല്‍ വിനിയന്‍ ചിത്രമായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയില്‍ ചുവട് വെച്ചത്.ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം സിനിമയിലെ വളര്‍ച്ചക്ക് കളമൊരുക്കി.പിന്നീട് ചെയ്ത് സിനിമയിലെ കഥാപാത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പട്ടിരുന്നു. കുമ്പസാരം എന്ന ചിത്രത്തില്‍ ഹണി റോസിന്റെ മറ്റൊരു വേഷഭാവ പകര്‍ച്ചയാണ് കണ്ടിരുന്നത്.കലഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. കവിത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്. ഹണി റോസിന്റെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കാഥാപാത്രം കൂടിയായിരുന്നു കവിത.
സ്‌റ്റൈലീഷ് ലുക്കില്‍ നാലര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഫോട്ടോ ഷൂട്ടിന്റെ അണിയറ കാഴ്ചകളാണ് ഇപ്പോള്‍ വൈറലാകുന്നത്. കറുത്ത വസ്ത്രത്തില്‍ അതീവ ഗ്ലാമറസ്സായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. വിവിധ തരം രൂപത്തിലും വ്യത്യസ്ത ലുക്കുകളിലും പ്രത്യേക്ഷപ്പെടുന്നുണ്ട്.വെറൈറ്റി രീതിയിലുളള കോസ്റ്റ്യൂമായിരുന്നു താരം ഫോട്ടോ ഷൂട്ടിലുടനീളം ധരിച്ചിരുന്നത്. ബ്ലാക്ക് ആന്റ് കോമ്ബിനേഷന്‍ , ചുവന്ന നിറത്തിലുളള വസ്ത്രത്തിലും താരം അതീവ സുന്ദരിയായിരുന്നു.
സാധരണഗതിയില്‍ നടിമാരുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടിനെ വിമര്‍ശിച്ച് ഒരു കൂട്ടര്‍ എത്താറുണ്ട്. യൂട്യൂബിലൂടേയും മറ്റും അധികം കേള്‍ക്കേണ്ടി വരുന്നത് വിമര്‍ശനങ്ങളായിരിക്കും. എന്നാല്‍ ഹണി റോസിന്റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ക്യൂട്ടായിട്ടുണ്ടെന്നും അല്‍പം പോലും വല്‍ഗാരിറ്റിയില്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.മൂവി മാന്‍ വെബ്‌സൈറ്റാണന് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.