കേന്ദ്ര സഹമന്ത്രിയായി അധികാരമേറ്റ സുരേഷ് ഗോപിക്ക് ആശംസകളുമായി നടന്‍ ഹരീഷ് പേരടി. നിങ്ങളിലൂടെ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാത്ത വികസനത്തിന്റെ കുത്തൊഴുക്കിനായി കേരളം കാത്തിരിക്കുന്നുവെന്നും ഹൃദയം നിറഞ്ഞ ആശംസകളെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
''തൃശ്ശൂര്‍ എന്ന ഒരു പൂ ചോദിച്ചതിന്റെ പേരില്‍ കപട പുരോഗമന കേരളം ഏറെ കളിയാക്കിയപ്പെട്ടവന് കേരളം മുഴവന്‍ ഏറ്റെടുക്കാന്‍ ചുമതലയുള്ള കേന്ദ്രമന്ത്രിസ്ഥാനമെന്ന പൂക്കാലം.. കാലം വീട്ടാത്ത കണക്കുകള്‍ ഇല്ലല്ലോ. പ്രിയപ്പെട്ട സുരേഷേട്ടാ..നിങ്ങളിലൂടെ ജാതി, മത, രാഷ്ട്രിയ വിത്യാസമില്ലാത്ത വികസനത്തിന്റെ കുത്തൊഴുക്കിനായി കേരളം കാത്തിരിക്കുന്നു.. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ''ഓര്‍മ്മയുണ്ടോ ഈ മുഖം'' എന്ന കൈയ്യൊപ്പ് ചാര്‍ത്താന്‍ സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ. ഹൃദയം നിറഞ്ഞ ആശംസകള്‍..'', ഇതായിരുന്നു സുരേഷ് ഗോപിക്ക് ഒപ്പം ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുന്ന ഒരു പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ട് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.