തെന്നിന്ത്യന്‍ താരം ഹന്‍സിക മോട്വാനിയുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരിന്നു. അമേരിക്കയില്‍ വെച്ചുള്ള താരത്തിന്റെ സ്വകാര്യ ചിത്രങ്ങളാണ് പുറത്തു വന്നത്. സംഭവത്തില്‍ നടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി നടിയെത്തിയിരിക്കുകയാണിപ്പോള്‍. പബ്ലിസിറ്റിക്കായി ചിത്രങ്ങള്‍ ഹന്‍സിക തന്നെ പുറത്തുവിട്ടതാണ് ഈ ചിത്രങ്ങള്‍ എന്ന് ആരോപണം ഉന്നയിച്ചവര്‍ക്ക് മറുപടിയും സംഭവിച്ചതെന്താണെന്നുമാണ് ഹന്‍സിക വ്യക്തമാക്കിയിരിക്കുന്നത്.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് താരം തന്റെ ഭാഗം വ്യക്തമാക്കിയത്.
ഒരു മുറിയുടെ കോണിലിരുന്ന് പബ്ലിസിറ്റിക്കു വേണ്ടി ഞാന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യും എന്ന് പറയുന്നവരോട് എനിക്ക് മറുപടിയൊന്നും പറയാനില്ല. അവര്‍ മറുപടി അര്‍ഹിക്കുന്നില്ല. സഹതാപം മാത്രമാണ് എനിക്ക് അവരോടുള്ളത്. വളരെ ചെറിയ നിലയില്‍ നിന്നുമാണ് താന്‍ ഉയര്‍ന്നുവന്നത്. ആരുടെയും ശ്രദ്ധ പിടിച്ചുപറ്റേണ്ട ആവശ്യം എനിക്ക് ഇതേവരെ ഉണ്ടായിട്ടില്ല.
അമേരിക്കയില്‍ നിന്നും തിരിച്ചു വന്നപ്പോഴാണ് ഫോണിന് എന്തോ സംഭവിച്ചതായി ഞാന്‍ തിരിച്ചറിയുന്നത്. എന്റെ ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു എന്നത് എനിക്ക് വലിയ ഞെട്ടലായിരുന്നു. ഇതൊരു ബിഗ് ഡീലാണ്. പ്രചരിച്ചവയില്‍ തന്നെ ചില ഫോട്ടോകള്‍ മോര്‍ഫ് ചെയ്തതാണ്. നാലു വര്‍ഷം മുമ്പ് എടുത്ത ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്''.
' അന്ന് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം നടന്നു. ഇതോടെ സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്യുന്നവരെ വിവരം അറിയിക്കുകയും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ബിക്കിനി ധരിച്ച് മാഗസിന്‍ ഫോട്ടോഷൂട്ടിനോ സിനിമയിലോ അഭിനയിക്കുന്നത് എന്റെ ഇഷ്ടമാണ്. ഇതും സ്വകാര്യ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തുന്നതും രണ്ടും രണ്ടാണ്. സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തിയത്പ്രൈവസിയുടെ നഗ്‌നമായ ലംഘനമാണ്'' ഹന്‍സിക പറഞ്ഞു.