Latest News

ബിബിന്‍ ജോര്‍ജും  ദിലീഷ് പോത്തനും ഷാജു ശ്രീധറും, റോണി ഡേവിഡ് രാജും പ്രധാന വേഷത്തില്‍; ഗുമസ്തന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി മമ്മൂട്ടി 

Malayalilife
ബിബിന്‍ ജോര്‍ജും  ദിലീഷ് പോത്തനും ഷാജു ശ്രീധറും, റോണി ഡേവിഡ് രാജും പ്രധാന വേഷത്തില്‍; ഗുമസ്തന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി മമ്മൂട്ടി 

മുസാഫിര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രമായ'ഗുമസ്തന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഒഫീഷ്യല്‍ പേജിലൂടെ പുറത്തുവിട്ടു.

നവാഗതനായറിയാസ് ഇസ്മത് തിരക്കഥ ഒരുക്കിയ ഈ ചിത്രം ഏറ്റുമാനൂര്‍, പാലക്കാട്, വടക്കാഞ്ചേരി എന്നിവടങ്ങളിലായി ട്ടാണ്ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ബിബിന്‍ ജോര്‍ജ്, ദിലീഷ് പോത്തന്‍, ജെയ്സ് ജോസ്, , ഷാജു ശ്രീധര്‍, റോണി ഡേവിഡ് രാജ്, എന്നിവരുടെ ചിത്രങ്ങളോടെയാണപോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്.അത്യന്തം സസ്‌പെന്‍സ് നിറഞ്ഞ ഒരു കഥയുടെ ചുരുളുകളാണ് സംവിധായകനായ അമല്‍ കെ. ജോബിഈ ചിത്രത്തിലൂടെ നിവര്‍ത്തുന്നത്.

അസീസ് നെടുമങ്ങാട്, അലക്‌സാണ്ടര്‍ പ്രശാന്ത്, ആനന്ദ് റോഷന്‍, ഐ എം വിജയന്‍, കൈലാഷ്, മക്ബുല്‍ സല്‍മാന്‍, ജോയ് ജോണ്‍ ആന്റണി, ഫൈസല്‍ മുഹമ്മദ്, സുന്ദര പാന്ധ്യന്‍, സ്മിനു സിജോ, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീര്‍, സുധീഷ് തിരുവമ്പാടി, സ്റ്റീഫന്‍ മാത്യു, ലുലു ഷെഹീന്‍, അലക്‌സ് കുര്യന്‍, രജീഷ് കെ സൂര്യ, രാജേഷ് മേനോന്‍, മച്ചാന്‍ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാന്‍ റാവുത്തര്‍, ഡോണാള്‍ഡ് ജോയ്, ജീമോന്‍ ജോര്‍ജ്, പ്രണവ്, മഞ്ജു ഷെറിന്‍, എല്‍ദോ രാജു, അനീറ്റ ജോഷി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു..സ്റ്റീഫന്‍ ദേവസി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഇരിക്കുന്നത് ബിനോയ് എസ് പ്രസാദ് ആണ്.  കുഞ്ഞുണ്ണി എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.  എഡിറ്റിംഗ് അയൂബ് ഖാന്‍., അസോസിയേറ്റ് ഡയറക്ടര്‍ അമല്‍ദേവ് കെ ആര്‍, പ്രൊജക്റ്റ് ഡിസൈനര്‍ നിബിന്‍ നവാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍.  ജൂലൈ മാസത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.വാഴൂര്‍ ജോസ്.

Read more topics: # ഗുമസ്തന്‍
gumasthan first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES