ഗിന്നസ് പക്രു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇളയരാജ.മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാധവ് രാമദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗിന്നസ് പക്രു ആണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. പക്രുവിനെക്കൂടാതെ ഇന്ദ്രന്‍സ് മറ്റൊരു പ്രധാനവേഷത്തിലെത്തും. ഗിന്നസ് പക്രുവിന്റെ അഭിനയജീവിതത്തിലെ തിളക്കമാര്‍ന്നവേഷമായിരിക്കുമിതെന്നാണ് സംവിധായകന്‍ മാധവ് രാമദാസന്‍ പറയുന്നത്.
രതീഷ് വേഗയുടെ സംഗീതത്തില്‍് ജയസൂര്യയാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ പാടിയിരിക്കുന്നത്. ഒരു പെപ്പി നമ്പറാണ് ചിത്രത്തിന് വേണ്ടി ജയസൂര്യ പാടിയിരിക്കുന്നത്. ഗിന്നസ് പക്രു വനജന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഗോകുല്‍ സുരേഷും എത്തുന്നുണ്ട്. മാധവ് രാംദാസിന്റെ കഥയ്ക്ക് സുദീപ് ടി ജോര്‍ജ്ജ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നു. ദീപക് പറമ്പോല്‍, ഹരിശ്രീ അശോകന്‍, കവിത നായര്‍, അനില്‍ നെടുമങ്ങാട്, ബേബി ആര്‍ദ്ര, മാസ്റ്റര്‍ ആദിത്യന്‍,ജയരാജ് വാര്യര്‍,തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. പാപ്പിനു ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ശ്രീനിവാസ കൃഷ്ണയാണ് എഡിറ്റിങ്ങ്. സിനിമ ഏപ്രില്‍ അവസാനത്തോടെ തൃശൂരില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.