Latest News

ഗിന്നസ് പക്രു നിര്‍മ്മിക്കുന്ന പുതിയ ചിത്രം'ഫാന്‍സി ഡ്രസ്സ്‌ന്റെ ചിത്രീകരണം ഗോവയില്‍ ആരംഭിച്ചു

Malayalilife
ഗിന്നസ് പക്രു നിര്‍മ്മിക്കുന്ന പുതിയ ചിത്രം'ഫാന്‍സി ഡ്രസ്സ്‌ന്റെ ചിത്രീകരണം ഗോവയില്‍ ആരംഭിച്ചു

ല നടന്‍മാരും അവരുടെ കഴിവ് തെളിക്കാന്‍ പലമേഘലകളും കഴിവ് തെളിയിച്ചിട്ടുണ്ട്.  അത്തരത്തില്‍ പുതിയ ഒരു സംരംഭത്തിലേക്ക് ഇറങ്ങുകയാണ്  ഗിന്നസ് പക്രുവും.നടനും സംവിധായകനുമായ ഗിന്നസ് പക്രു നിര്‍മ്മിക്കുന്ന ചിത്രം'ഫാന്‍സി ഡ്രസ്സ്' ഗോവയില്‍ ആരംഭിച്ചു. രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായകനായി എത്തുന്നത് ഗിന്നസ് പക്രുവാണ്. സൈജു കുറുപ്പും ബിജുക്കുട്ടനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രം നാലു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് മുമ്പോട്ടു പോകുന്നത്. ഒരു മുഴുനീള കോമഡി ത്രില്ലറാണ് ചിത്രം. 

രഞ്ജിത്ത് സ്‌കറിയയും അജയ് കുമാറും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രദീപ് നായര്‍ ഛായാഗ്രഹണവും എഡിറ്റിംഗ് വി.സാജനും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിനു സംഗീതം പകര്‍ന്നിരിക്കുന്നത് രതീഷ് വേഗയാണ്. സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. മാധവ് രാമദാസ് സംവിധാനം ചെയ്യുന്ന 'ഇളയരാജ'യാണ് ഗിന്നസ് പക്രുവിന്റേതായി ഉടന്‍ റിലീസാകുന്ന ചിത്രം.

guinness-pakru -new-filmgoa -shooting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES