നയന്‍താരയുടെ വിവാഹ വീഡിയോ എടുത്തത് ഞാനല്ല; ഇത് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ഡോക്യുമെന്ററിയാണ്: ഗൗതം മേനോന്‍

Malayalilife
 നയന്‍താരയുടെ വിവാഹ വീഡിയോ എടുത്തത് ഞാനല്ല; ഇത് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ഡോക്യുമെന്ററിയാണ്: ഗൗതം മേനോന്‍

ഴിഞ്ഞ ജൂൺ  9ന് ആയിരുന്നു തെന്നിന്ത്യൻ ആരാധകരുടെ പ്രിയ നായികയും സംവിധായകനുമായ  നയന്‍താര-വിഗ്നേശ് വിവാഹം നടന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ ആരാധകര്‍ മഹാബലിപുരത്ത് ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷിയാക്കി നടന്ന വിവാഹത്തിന്റെ വീഡിയോയ്ക്കായി കാത്തിരിക്കുകയാണ്. വിവാഹത്തിന്റെ വീഡിയോ സംവിധായകന്‍ ഗൗതം മേനോന്‍ ആണ്  നെറ്റ്ഫ്‌ളിക്‌സിനായി ഒരുക്കുന്നത്.
ഇത് വെറും വിവാഹ വീഡിയോ മാത്രമല്ല, നയന്‍താരയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് എന്നാണ് ഗൗതം മേനോന്‍ പറയുന്നത്. ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടേല്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ഡോക്യുമെന്ററിയാണ്.

 നയന്‍താരയുടെ ബാല്യകാല ഓര്‍മ്മകളും നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററിയില്‍ ചിത്രങ്ങളും പങ്കുവയ്ക്കുന്നതാണ്. ഒപ്പം നയന്‍സിന്റെ സിനിമ മേഖലയിലേക്കുള്ള  യാത്രകളും വിവാഹത്തിന്റെ നിമിഷങ്ങളും പങ്കുവയ്ക്കുന്നുണ്ട്.  താനാണ് നിരവധി പേര്‍ ആദ്യം വിചാരിച്ചത് നയന്‍താരയുടെ വിവാഹ വീഡിയോ എടുക്കുന്നത് എന്നാണ്.

പക്ഷെ നെറ്റ്ഫ്‌ളിക്‌സുമായി ചേര്‍ന്ന് നയന്‍സിന്റെ ഡോക്യുമെന്ററിയാണ് താന്‍ സംവിധാനം ചെയ്യുന്നത്. നമ്മള്‍ അവരെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നതിന് ഒരു കാരണം ഉണ്ട്. അത് അവരുടെ ചെറുപ്പകാലം മുതല്‍ ഇന്ന് വരെയുള്ള യാത്രയില്‍ നിന്ന് ലഭിച്ചതാണ്.
നിങ്ങള്‍ക്ക് അവരുടെ ബാല്യകാല ചിത്രങ്ങള്‍ കാണാന്‍ കഴിയും. വിഗ്നേശും ഇതിന്റെ ഒരു ഭാഗമാണ്. തങ്ങള്‍ ഇതിന്റെ പ്രവര്‍ത്തനത്തിലാണ് എന്നാണ് ഗൗതം മേനോന്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

gowtham menon words about nayanthara documentry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES