സിനിമാ തിരക്കുകളെല്ലാം മാറ്റി വച്ച് കല്യാണത്തിന്റെ തിരക്കുകള്‍ ആസ്വദിക്കുകയാണ്; ഗോപിക സീരിയല്‍ തെരക്കിലാണ്; ഈ മാസം 28 ന് വിവാഹം; പുതിയ വീഡിയോയില്‍ വിവാഹവിശേഷങ്ങളുമായി ജിപിയും ഗോപികയും

Malayalilife
 സിനിമാ തിരക്കുകളെല്ലാം മാറ്റി വച്ച് കല്യാണത്തിന്റെ തിരക്കുകള്‍ ആസ്വദിക്കുകയാണ്; ഗോപിക സീരിയല്‍ തെരക്കിലാണ്; ഈ മാസം 28 ന് വിവാഹം; പുതിയ വീഡിയോയില്‍ വിവാഹവിശേഷങ്ങളുമായി ജിപിയും ഗോപികയും

ലയാളികളുടെ പ്രിയതാരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. വളരെ സര്‍പ്രൈസായാണ് ഇരുവരുടെയും വിവാഹ നിശ്ചയ വാര്‍ത്ത എത്തിയത്. ഇപ്പോഴിതാ വിവാഹ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ജിപി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വിവാഹ ഒരുക്കങ്ങളെ പറ്റി ആരാധകരോട് പറഞ്...

എവിടെയാണ് ഞങ്ങള്‍ എന്നും എന്തായി പരിപാടികള്‍ എന്നും കുറച്ചുനാളായി എല്ലാവരും ചോദിക്കുന്നുണ്ട്. പരിപാടികള്‍ ഏകദേശം അടുത്ത് എത്തിക്കഴിഞ്ഞു. ഷൂട്ടും ഷോപ്പിങ്ങുമൊക്കെ എല്ലാംകൂടി ഒരുമിച്ച് ഞങ്ങള്‍ ഇങ്ങിനെ മാനേജ് ചെയ്തുകൊണ്ടിരിക്കുകയാണ്. കസിന്‍സൊക്കെ ഉണ്ട്, ഒരുമിച്ചാണ് ഞങ്ങളുടെ ഷോപ്പിംഗ്. ഇപ്പോള്‍ എവിടെ പുറത്തിറങ്ങിയാലും ആരെ കണ്ടാലും ആദ്യം ചോദിക്കുന്നത് എന്തായി കല്യാണത്തിന്റെ പ്രിപ്പറേഷന്‍സ് എന്നാണ്. അതിപ്പോള്‍ ഫാമിലിയോ ഫ്രണ്ട്‌സോ മാത്രമല്ല, അല്ലാതെ പുറത്തുകാണുന്നവരും അത് തന്നെയാണ് ചോദിക്കുന്നത്.

എന്നാണ് തീയതി എന്നൊക്കെയാണ് എല്ലാവരും ചോദിക്കുന്നത്. കല്യാണം കഴിയുന്നതിന് മുന്‍പെങ്കിലും എല്ലാവരെയും ക്ഷണിച്ചു തീരുമോ എന്നറിയില്ല. രണ്ടു ഫാമിലിയും ഒന്നിച്ചുള്ള ഈ ഓര്‍ഗനൈസിംഗ് പരിപാടി ശരിക്കും ഞങ്ങള്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. ഒരുമിച്ചുള്ള നിമിഷങ്ങളും ഇടക്കുള്ള ചെറിയ തമാശകളും, ഒന്നിച്ചുള്ള ഫുഡ് അടിയും ഒക്കെ ആസ്വദിക്കുകയാണ്. ഞങ്ങളുടെ ഒരുക്കങ്ങളുടെ ഈ വീഡിയോസ് എല്ലാം നിങ്ങളുമായി ഷെയര്‍ ചെയ്യുന്നത് ആ സന്തോഷം നിങ്ങളെയും കാണിക്കുവാന്‍ വേണ്ടിയാണ്. നിങ്ങളും ഇതിന്റെ ഭാഗമാക്കണം അതിനുവേണ്ടിയാണ്.

കാരണം ഞങ്ങളുടെ നിശ്ചയം കഴിഞ്ഞതുമുതല്‍ ഞങ്ങളുടെ പേരില്‍ ഒരുപാട് അക്കൗണ്ടുകള്‍ തുടങ്ങിയിരിക്കുന്നതും ചെറിയ ചെറിയ ഞങ്ങളെ കുറിച്ചുള്ള കാര്യങ്ങളും വ്‌ലോഗുകളും ഷെയര്‍ ചെയ്തിരിക്കുന്നതും കണ്ടു. അത് നിങ്ങള്‍ ആഘോഷിക്കുന്നത് കാണുമ്പോള്‍ തന്നെ സന്തോഷമാണ്. ഇനി മെയിന്‍ ആഘോഷങ്ങള്‍ വരാന്‍ പോകുകയാണ്. അതിനു നിങ്ങളെ കൂടി കൂടെ കൂട്ടുകയാണ്. ഇനി എന്തായാലും ഒരുമിച്ചാണ് ഞങ്ങളുടെ യാത്ര, അതിനു ഞങ്ങള്‍ക്ക് ഒരു തീം മ്യൂസിക് വേണം, ഒരു ലോഗോ വേണം, കുറച്ച് ഹാഷ്ടാഗ് വേണം. അതൊക്കെ സെറ്റാക്കിയിട്ടാണ് ഞങ്ങള്‍ ഇവിടെയിരിക്കുന്നത്. ജീപ്‌സ് ഗോപ്‌സ്, ജിജി സെലിബ്രേഷന്‍സ് ഇത് രണ്ടുമാണ് ഞങ്ങളുടെ വിവാഹ ആഘോഷങ്ങളുടെ ഹാഷ്ടാഗുകള്‍.

ഇനി നിങ്ങളും ഞങ്ങളും എന്ത് അപ്‌ലോഡ് ചെയ്താലും ഈ രണ്ട് ടാഗ് ഉപയോഗിക്കാന്‍ നോക്കാം. നമ്മുടെ ആഘോഷങ്ങളുടെ എല്ലാം ഒരുസ്ഥലത്ത് ഒരുമിച്ച് കിട്ടുവാന്‍ വേണ്ടിയാണ് അത്. മുന്നോട്ടുള്ള യാത്രയില്‍ നിനഗലും കൂടെയുണ്ടാകണം. നമ്മള്‍ ആരും നേരിട്ട് ഇതുവരെ കണ്ടിട്ടില്ല, പക്ഷെ നമ്മള്‍ എന്നും ഒരു കുടുംബം പോലെയാണ്. സോഷ്യല്‍ മീഡിയയുടെയും ടെലിവിഷന്റെയും ഒക്കെ പവര്‍ ആണത്. ഈ കല്യാണവും നമുക്ക് അങ്ങിനെ തന്നെ ആഘോഷിക്കാം. ഞങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഞങ്ങളുടെ ആഘോഷങ്ങള്‍ എല്ലാം എത്രയും പെട്ടെന്ന് പറ്റുമോ അത്രയും പെട്ടെന്ന് നിങ്ങളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.

ലൈഫിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫേസിലേക്ക് ഞങ്ങള്‍ രണ്ടുപേരും കടക്കുകയാണ്. ഇത്രയും കാലം നിങ്ങളുടെ സപ്പോര്‍ട്ടും അനുഗ്രഹവും ഒക്കെ ഉണ്ടായിരുന്നു. ഇനി മുന്നോട്ടും അതുപോലെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ഈ ആഘോഷങ്ങളുടെ ഭാഗമാവുകയും ഞങ്ങളോടൊപ്പം നില്‍ക്കുകയും ചെയ്യുക. എന്നും ഞങ്ങള്‍ക്ക് നിങ്ങള്‍ തരുന്ന സ്‌നേഹം പതിവില്‍ കൂടുതല്‍ ഇത്തവണ തരിക. കാരണം അത്രയും ഇമ്പോര്‍ട്ടന്റ് ആയ ഘട്ടത്തിലേക്കാണ് ഞങ്ങള്‍ കടക്കുന്നത്. ഒരുമിച്ച് നമുക്ക് ഇത് ആഘോഷിക്കാം, എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം. ഈ വരുന്ന ജനുവരി 28 ആം തീയതിയാണ് വിവാഹം' ജിപിയും ഗോപികയും പറയുന്നു.


 

govind padmasoorya and gopika anil wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES