ബോളിവുഡ് നടന്‍ ഗോവര്‍ദ്ധന്‍ അസ്രാണി (84) അന്തരിച്ചു. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിലായിരുന്നു താമസം. ഇന്ന് രാവിലെ അസ്രാണി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ദീപാവലി ആശംസകള്‍ പങ്കുവച്ചിരുന്നു. 350ലധികം ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഷോലെയിലെ ജയിലറുടെ വേഷത്തിലൂടെയാണ് കൂടുതല്‍ പ്രശസ്തനായത്. 'ഹം അംഗ്രേസോം കേ സമാനേ കേ ജയിലര്‍ ഹൈ' എന്ന അദ്ദേഹത്തിന്റെ സംഭാഷണം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു.
ചാര്‍ലി ചാപ്ലിന്റെ 'ദി ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍' എന്ന ചിത്രത്തിലെ കഥാപാത്രത്തെ മാതൃകയാക്കിയാണ് 'ഷോലേ'യിലെ ജയിലറുടെ വേഷം ചിട്ടപ്പെടുത്തിയത്. ഭൂല്‍ ഭുലയ്യ, ധമാല്‍, ബണ്ടി ഔര്‍ ബാബ്ലി 2, ഓള്‍ ദി ബെസ്റ്റ്, വെല്‍ക്കം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്