പൃഥിരാജിന്റെ അനാര്‍ക്കലി മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമയാണ്. അപൂര്‍വ്വ പ്രണയകഥ പറഞ്ഞ ചിത്രത്തില്‍ നാദിറ എന്ന നായികയായി എത്തിയത് ബോളിവുഡ് നടി പ്രിയാല്‍ ഗോര്‍ ആണ്. അഭിനയത്തില്‍ നിന്നും നീണ്ട നാള്‍ ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇടവേളയെടുത്ത താരത്തെക്കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെ പിന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഗോവന്‍ കടല്‍തീരത്ത് അവധി ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
താരം ചിത്രത്തില്‍ ബിക്കിനി അണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങള്‍ എടുത്തിരിക്കുന്നത് പുതുവര്‍ഷാരംഭത്തിലെ ആഘോഷങ്ങള്‍ക്കിടെയാണ്. പുതുവര്ഷവമായി ബന്ധപ്പെടുത്തിയാണ് ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പം ക്യാപ്ഷനെക്കുറിച്ചും ആരാധകര്‍ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. പ്രിയാല്‍ അവധിയാഘോഷിക്കാന്‍ വിദേശിയായ തന്റെ കാമുകനൊപ്പമാണ് ഗോവയിലെത്തിയത്.
മുംബൈയിലെ ഗുജറാത്തി കുടുംബത്തിലാണ് നടിയുടെ ജനനം. 2013ല്‍ പഞ്ചാബി ചിത്രത്തിലൂടെ അരങ്ങേറ്റം. 2014ല്‍ സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലിയില്‍ പൃഥ്വിയുടെ നായികയായി. പിന്നീട് മൂന്ന് വര്‍ഷം നടി അഭിനയം നിര്‍ത്തിവച്ചു. ഇപ്പോള്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ്.