സോഷ്യൽ മീഡിയയിലെ താരങ്ങളാണ് പൂര്‍ണിമയും കുടുംബവും. പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനുമൊപ്പം മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര തുടങ്ങിയവരും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. എല്ലാ വിശേഷങ്ങളും പങ്കുവച്ച് ഇവർ എപ്പോഴും ഇൻസ്ടഗ്രാമിൽ എത്താറുണ്ട്. മലയാളചലച്ചിത്ര അഭിനേത്രിയും ഫാഷൻ ഡിസൈനർ, ടെലിവിഷൻ, ടോക്ക് ഷോ അവതാരകയുമാണ് പൂർണ്ണിമ മോഹൻ ഇന്ദ്രജിത്ത്. ഇപ്പോൾ പുതിയ ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.
അടുത്ത സുഹൃത്തുക്കളായ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരാണ് നടിക്കൊപ്പം വീഡിയോയിലുളളത് . മുന്‍പ് ലോസ് ആഞ്ചലസില്‍ പോയപ്പോള്‍ എടുത്ത ഒരു പഴയ വീഡിയോ ആണ് പൂര്‍ണിമ പോസ്റ്റ് ചെയ്തത്. റിമയുടെയും മഞ്ജുവിന്‌റെയും നടുവിലായാണ് പൂര്‍ണിമ ഇരിക്കുന്നത്. പൂർണിമ രഹസ്യം പറയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇവരുടെ സംസാരം വിജയ് യേശുദാസും ഇന്ദ്രജിത്തും ചേര്‍ന്ന് ഫോണില്‍ പകര്‍ത്തിയിരിക്കുന്നു. വീഡിയോയുടെ അവസാനം കുടിക്കാന്‍ കുറച്ച് വെളളം തരാമോ എന്ന് പൂര്‍ണിമ പറയുന്നതും, എല്ലാവരും കൂടി ചിരിക്കുന്നതും കേള്‍ക്കാം. മൂവരും സുഹൃത്തുക്കളാണ് എന്ന് പൂർണിമയുടെ മുൻപുള്ള പല ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. കുടുംബത്തിനൊപ്പം തന്നെ കൂട്ടുകാര്‍ക്കൊപ്പമുളള വിശേഷങ്ങളും പങ്കുവെച്ച് നടി എത്താറുണ്ട്.
മോഡല്‍രംഗത്തുനിന്നുമാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. മലയാളം, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1986ല്‍ ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് നടിയായും സഹനടിയായും പൂര്‍ണ്ണിമ സിനിമകളില്‍ സജീവമായി.വര്‍ണ്ണകാഴ്ചകള്‍, രണ്ടാം ഭാവം, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍, ഡബിള്‍ ബാരല്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ പരമ്പരകളിലും സജീവമാണ്. 2002ല്‍ ചലച്ചിത്രതാരം ഇന്ദ്രജിത്തിനെ വിവാഹം ചെയ്തു. കഥ ഇതുവരെ, ഇടവേളയില്‍, കുട്ടികളോടാണോ കളി, മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്നീ പരിപാടികളുടെ അവതാരികയായിരുന്നു.