സത്യം സത്യമായിതന്നെ എഴുതി കൊണ്ടിരുന്നപ്പോള്‍ ദിലീപ് വെറുതെ ഇരുന്നില്ല. കാണാമറയത്തിരുന്ന എതിരാളിയുടെ മേല്‍ ചാടി വീണ് ഒന്നു കരയാന്‍ പോലും അവസരം കൊടുക്കാതെ തളര്‍ത്തിയിടുന്ന തന്ത്രം എനിക്കു നേരെയും പ്രയോഗിച്ചു. എത്രയും വേഗം സിനിമ മംഗളം എഡിറ്റര്‍ സ്ഥാനത്തു നിന്നും എന്നെ നീക്കാനുള്ള ശ്രമവും തുടങ്ങി. എന്നാല്‍ ആദ്യ നീക്കത്തില്‍ തന്നെ അതൊക്കെ പരാജയപ്പെട്ടു. ഞാന്‍ ഒന്നും അറിയുന്നില്ലെന്നായിരുന്നു അയാളുടെ വിചാരം. സിനിമാ ലോകത്തു നിന്നും വാര്‍ത്തകള്‍ പിടിക്കുന്ന എനിക്ക് എന്റെ സ്ഥാപനത്തില്‍ നിന്നും വാര്‍ത്തകള്‍ കിട്ടാനാണോ ബുദ്ധിമുട്ട്. ഡയറക്ടര്‍മാര്‍ തന്നെ അപ്പപ്പോള്‍ കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. സിനിമാക്കാരില്‍ ഭൂരിഭാഗം പലരും സ്വന്തം കാര്യം കാണാന്‍ ഏതറ്റവരെ പോകുന്നവരാണെന്ന് അവര്‍ക്കറിയാം.
എനിക്കെതിരെ കരുക്കള്‍ നീക്കയപ്പോള്‍ ഞാന്‍ എഴുത്തിന്റെ ശക്തികൂട്ടി. എനിക്കെതിരെ നിനക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെടാ. എന്ന രീതിയില്‍ തന്നെ. ഇക്കാര്യം രണ്ടു വള്ളത്തിലും കാലിട്ടു നില്‍ക്കുന്ന ദിലീപിന്റെ സുഹൃത്തുക്കളാണെന്നു നടിക്കുന്നവരോടും പറയുകയും ചെയ്തു. എന്നാല്‍ അതെല്ലാം പൊടിപ്പും തൊങ്ങലും വച്ചു പറയുമെന്നറിയാം. അതിനു വേണ്ടി തന്നെയായിരുന്നു കാര്യങ്ങള്‍ അവരോട് ധരിപ്പിച്ചത്.
ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തോല്‍വി സമ്മതിക്കാന്‍ ദിലീപിനു കഴിയില്ല. ആ സമയത്ത് ഞാനൊന്നും അറിഞ്ഞിട്ടില്ല എന്ന മട്ടില്‍ പിണക്കമില്ലെന്നറിയിക്കാമായിരുന്നു. എനിക്കും പിണക്കമില്ല ദിലീപേ. നിങ്ങള്‍ നടന്മാര്‍ എത്രയെത്ര വേഷങ്ങളാണ് അഭിനയിക്കുന്നത്. ആ വേഷങ്ങളില്‍ പലതും പലരെയും വേദനിപ്പിക്കുന്നതല്ലെ? എന്നിട്ടും ആരും കേസ് കൊടുക്കുകയോ പരാതിപ്പെടുകയോ ചെയ്തില്ലല്ലൊ. എഴുത്തുകാരന്റെ വാചകങ്ങള്‍ നിങ്ങള്‍ ഉരുവിടുന്നു. അതു പോലെ തന്നെയാണ് ഞങ്ങള്‍ പത്രപ്രവര്‍ത്തകരും. ഒരു യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന് ഒരാളോടും പ്രത്യേകിച്ച് ദേഷ്യമോ സ്നേഹമോ ഉണ്ടാകില്ല. സത്യസന്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതെയായിരിക്കും അയാളുടെ ശ്രമം ഞാനും അതേ ചെയ്തുള്ളൂ.
ചേട്ടാ എന്നെ ഇപ്പോള്‍ ഒന്നു സഹായിക്കണം. ഞങ്ങളുടെ വിവാഹമോചനക്കേസ് വിധിയായി. വേര്‍പിരിയാന്‍ സത്യത്തില്‍ എനിക്കു താല്‍പ്പര്യമില്ല. വേര്‍ പിരിയാന്‍ താല്‍പ്പര്യമില്ലെന്ന് മഞ്ജുവാര്യരും പറഞ്ഞതാണ്. അതിന് ഒരൊറ്റ ഡിമാന്റ് മാത്രമാണ് ദിലീപിനോടു പറഞ്ഞു?
അതു നടക്കാത്ത കാര്യമാണല്ലോ? ഏതൊരു പുരുഷനും ഭാര്യയില്‍ നിന്നും സ്നേഹവും ലാളനകളും എന്നാല്‍ ഞാനൊരു കാര്യം വേദനയോടു പറയട്ടെ. അതു രണ്ടും എനിക്കു എന്റെ ഭാര്യയില്‍ നിന്നും കിട്ടിയിട്ടില്ല. എന്നിട്ടും ഞാനീ കാര്യം എന്റെ അടുത്ത സുഹൃത്തക്കളോട് പോലും പറഞ്ഞിട്ടില്ല. അതിനു കാരണം ഞങ്ങളുടെ മകളാണ്. അവര്‍ക്ക് വേദന ഉണ്ടാകുന്ന ഒരു കാര്യം എന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്ന് ആഗ്രഹിച്ചു. അതുകൊണ്ടാണ് ഞാന്‍ ക്ഷമിച്ചതും സഹിച്ചതും.
കാവ്യയാണല്ലൊ പ്രശ്നങ്ങള്‍ക്ക് കാരണം....
സിനിമാ രംഗത്തെക്കുറിച്ച് ഞാന്‍ പറയാതെ തന്നെ ചേട്ടനു അറിയാമല്ലോ? . അതിന്റെ വിശദാംശങ്ങിലേക്കു ഞാന്‍ കടക്കുന്നില്ല. അത് സ്വന്തം പല്ല് കുത്തി മണപ്പിക്കുന്നതു പോലെയാകും. ഒരു കാര്യം ആര്‍ക്കും നിഷേധിക്കാന്‍ പറ്റുമോ? എന്തു കാര്യം?
ചെടികള്‍ വളരുന്നത് സൂര്യ പ്രകാശം കിട്ടുമ്പോഴല്ലെ. എന്റെ സൂര്യപ്രകാശം എന്നെ സ്നേഹിക്കുന്നവരും എന്റെ വികാരങ്ങള്‍ മനസ്സിലാക്കുന്നവരുമാണ് എന്റെ ഭാര്യയില്‍ നിന്നും ലഭിക്കാത്തത് കാവ്യയില്‍ നിന്നും എനിക്കു കിട്ടി, അവളുടെ സ്നേഹംഎനിക്കു ലഭിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ എന്നേ ആത്മഹത്യ ചെയ്യുകയോ ഭ്രാന്തു പിടിക്കുയോ ചെയ്യുമായിരുന്നില്ല. ഇതൊന്നും എവുതാന്‍ വേണ്ടി പറയുന്നതല്ല.
അതുകൊണ്ടാണ് എന്റെ കാവ്യയെ ഉപേക്ഷിക്കാത്തത് എല്ലാമണവള്‍. മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചാലും ഞാന്‍ എതിര്‍ത്തതു അവള്‍ എന്റേതുമാത്രമാണെന്ന് തീരുമാനിച്ചത് കൊണ്ടായിരുന്നു. ഞാനും മഞ്ജുവും വേര്‍പിരിയാതിരിക്കാന്‍ കാവ്യയെ ഉപേക്ഷിക്കില്ല. അവളില്ലാതെ ഒരു ജീവിതം എനിക്കില്ല. അങ്ങിന തീരുമാനിച്ചാല്‍ ഞാന്‍ മരിച്ചു എന്നര്‍ത്ഥം.
വിവാഹമോചനം നടന്നു ഇനി?
കൂടുതല്‍ വേദനിപ്പിക്കാത്ത രീതിയില്‍ എഴുതരുത്.
ശ്രമിക്കാം. എഴുതാനുള്ള സാഹചര്യങ്ങള്‍ ദിലീപും ഉണ്ടാക്കരുത്. ഞാന്‍ ഒരു കാര്യം പറഞ്ഞു തരാം. ഇല്ലാത്ത ഒരു കാര്യം എഴുതില്ല എന്നാല്‍ ഒരു പരമ്പര എഴുതുന്ന കാര്യം ആലോചിക്കാം.
അതൊക്കെ ചേട്ടന്റെ ഇഷ്ടം. ഞാനിന്നുവരെ എന്നെക്കുറിച്ച് എഴുതണമെന്നു ആരോടും പറഞ്ഞിട്ടില്ല. നല്ലത് എഴുതിയില്ലെങ്കിലും ദ്രോഹിക്കാതിരിക്കുക.
അങ്ങിനെയാണ് ദിലീപിനെ കുറിച്ച് ഒരു പരമ്പര എഴുതാന്‍ തീരുമാനിച്ചത്. ദിലീപിനക്കുറിച്ചുള്ള പരമ്പര ഞാനെഴുതിയാല്‍ ചിലപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും. അതുകൊണ്ട് പലരുടെയും പേര് ആലോചിച്ചു. ഒടുവില്‍ ശാന്തിളി ദിനേശാണ് പരമ്പര എഴുതാന്‍ പറ്റിയ ആള്‍ എന്നു മനസ്സിലായി. പെട്ടെന്ന് ആര്‍ക്കു മുന്നിലും വളയാത്ത പിടി കൊടുക്കാത്ത പത്ര വാര്‍ത്തകള്‍. മദ്യപാനമില്ല. പുകവലി ഇല്ല. സമ്മാനങ്ങള്‍ വാങ്ങുന്ന സ്വഭാവക്കാരനുമല്ല. മുഖം നോക്കാതെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ശാന്തിവിള ദിനേശനോട് ദിലീപ് പരമ്പപരയുടെ കാര്യം പറഞ്ഞു.
ദിലീപിനെ മനോപൂര്‍വ്വം ആക്രമിച്ച് എഴുതുകയാണെന്ന ഫീലിംഗ് അയാള്‍ക്കുണ്ട്. അതുകൊണ്ട് ഒരു പരമ്പര അയാളുടെ സിനിമാ ജീവിതം 40 ലക്ഷം വരെ തല്‍ക്കാലം ആലോചിച്ചാല്‍ മതി. ഒരു രീതിയിലും ദിനേശന്റെ എഴുത്തില്‍ ഞാന്‍ ഇടപെടുകയില്ല.
അങ്ങിനെയാണ് ദിലീപിന്റെ പരമ്പര എഴുതാന്‍ ശാന്തവിള ദിനേശ് സമ്മതിച്ചത്.
ഏഴര കൂട്ടത്തിന്റെ നടന വൈഭവം എന്നാണ് പരമ്പരക്ക് പേരിട്ടത്. 40 ലക്കം 10 മാസത്തോളം പരമ്പര പ്രസിദ്ധീകരിച്ചു. ദിലീപിനു പകരം ദിലീപ് മാത്രം എന്ന തലക്കെട്ടോടെയാണ് പരമ്പര അവസാനിച്ചത്.
വളരെ ശ്രദ്ധിച്ച് ദിലീപിന് പോറല്‍ ഏല്‍ക്കാത്ത രീതിയിലായിരുന്നു പരമ്പര എഴുതിയതും അവസാനിപ്പിച്ചതും ദിലീപ് എന്തു തന്നു? ഡേറ്റോ? പണമോ? എന്നിങ്ങനെ അറിയാവുന്നവര്‍ പലരും ചോദിച്ചു അതിനെപ്പം ഈ പരമ്പര ദിലീപിനു ഗുണം ചെയ്തുതെന്നല്ലെ.
ഒരു നന്ദി വാക്കു പോലും ദിലീപിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. പകരം അയാള്‍ മറ്റൊരു നമ്പര്‍ ഇറക്കി. കണ്ടില്ലെ. എന്നെക്കുറിച്ച് സിനിമാ മംഗളത്തില്‍ പരമ്പര വന്നത് എന്നെക്കുറുച്ച് കൊടുത്തിട്ടുണ്ടോ? അതിന്റെ അര്‍ത്ഥം ഞാന്‍ ഒരു തെറ്റ് ചെയ്തിട്ടില്ല എന്നല്ലെ? കുറ്റബോധം കൊണ്ട് മാനേജ്മെന്റിന്റെ സമ്മര്‍ദ്ദം സഹിക്കാതെയാണ് എന്റെ പരമ്പര പ്രസിദ്ധീകരിച്ചത്.
എങ്ങിനെയാണ് ദിലീപിന്റെ പുതിയ കണ്ടുപിടുത്തം? അവിടെയും എന്നെ ചെറുതാക്കി കാണാനാണ് ദിലീപ് ശ്രമിച്ച്ത്. അയാള്‍ക്കു വര്‍ഷങ്ങളോടും ശത്രുവിനെ നിഗ്രഹിക്കുന്നവരെ കൊള്ള നടക്കും.ഏറ്റവും രസകരമായ കാര്യം ദിലീപിന്റെ പരമ്പര സിനിമാ മംഗളത്തിനു നഷ്ടക്കച്ചവടമായിരുന്നു. പരമ്പര നന്നായെങ്കിലും ദിലീപിന്റെ പേരില്‍ വായനക്കാര്‍ കൂടിയില്ലേ. അതിനു പലരും പറഞ്ഞ കാരണം ദിലീപിനെ കുറിച്ചുള്ള മംഗളം പത്രം വായിച്ചാല്‍ ആര്‍ക്കു ഇഷ്ടമില്ലാത്തായിരുന്നു.
2016 ജനുവരി 11ാം ലക്കത്തില്‍ അവസാനിച്ചു. ഒന്നാലോചിച്ചാല്‍ ദിലീപിന്റെ അഭിനയ ജീവിതത്തില്‍ 25 വര്‍ഷം തികയെന്നു ഫെബ്രുവരി 14 ന് ഞങ്ങളുടെ സമ്മാനമെന്ന നിലയിലാണ് പരമ്പര സമര്‍പ്പച്ചത്.
2015 ജനുവരി 31 ന് ദിലീപും മഞ്ജു വാര്യരും വിവാഹ മോചനം നേടി.
2015 ഏപ്രില്‍ മാസം പരമ്പര ആരംഭിക്കുകയും 2016 ജനുവരി 11 ന് അവസാനിക്കുകയും ചെയ്തു.
ദിലീപിനെ സഹായിക്കാന്‍ വേണ്ടി പ്രസിദ്ധീകരിച്ച പരമ്പര സിനിമാ മംഗളത്തിനും അതിന്റെ പത്രാധിപരായ എനിക്കും പരമ്പര തയ്യാറാക്കിയ ശാന്തിവിള ദിനേശിനും നെഗറ്റീവ് വാര്‍ത്തകളാണ് ഉണ്ടായത്. അതിനു പിന്നിലും ദിലീപിന്റെ ബ്രെയിന്‍ ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പരമ്പരയുടെ പേരില്‍ വന്‍ തുകയാണ് മംഗളം ഗ്രൂപ്പിനും പല്ലിശേരിക്കും ശാന്തിവിള ദിനേശിനും കൊടുത്തത്. എന്ന പ്രചരണം ശക്തി പ്രാപിച്ചു. ദിലീപിന്റെ പിആര്‍ഒ വര്‍ക്ക് അത്ര വിപുലമായിരുന്നു. ഞങ്ങളുടെ എഡന്റിറ്റിയെ തന്നെ ചോദ്യം ചെയ്തു സംഭവം.
ഇനി ദിലീപിനെക്കുറിച്ച് സിനിമാ മംഗളത്തില്‍ നെഗറ്റീവ് വാര്‍ത്തകള്‍ വരികയില്ലെന്നും പല്ലിശ്ശേരിയെ പണം കൊടുത്ത് ഒതുക്കിയെന്നും പ്രചിപ്പിക്കുന്നതില്‍ ദിലീപ് വിജയിച്ചു.
ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ വിളിച്ച് ഒരു കാര്യം പറഞ്ഞു..... അവന്‍ രക്ഷപ്പെട്ടു എന്നു കരുതരുത് ....അവനെ അടിക്കാനുള്ള വാര്‍ത്തകള്‍ അവര്‍ തന്നെ ഉണ്ടാക്കും. അതൊക്ക പ്രസിദ്ധീകരിമ്പോള്‍ സത്യം മനസ്സലാകുമല്ലോ?
ആ വാര്‍ത്ത ദിലീപിന്റെ ചെവിയില്‍ എത്തിച്ചു. അതേ നാണയത്തില്‍ തന്നെ ദിലീപ് എനിക്കു മറുപടി നല്‍കി. എന്നെ വിശ്വസിക്കില്ല. അത് ആ പരമ്പരയോടെ ഞാന്‍ സാധിച്ചെടുത്തു.
ആത്മ വിശ്വാസം നല്ലതു തന്നെ. തോല്‍ക്കുന്നവന്റെ ആത്മ വിശ്വാസം എന്നാല്‍ അഹങ്കരിച്ചവര്‍ എവിടെയെങ്കിലും മുട്ടുക്കുത്താതിരിക്കില്ല. മരിച്ചില്ലെങ്കില്‍ നമുക്കിതൊക്കെ കാണാം.
അതിനിടയിലാണ് പല ഭാഗങ്ങളില്‍ നിന്നും ചോദ്യം വന്നത്. ദിലീപ് മഞ്ജു വാര്യര്‍ വിവാഹ മോചിതരായി. ഇനി അവര്‍ മറ്റൊരു വിവാഹം കഴിക്കുമോ?
ഒന്നും വ്യക്തമായിരുന്നില്ല അതേ സമയം മഞ്ജു വാര്യര്‍ മറ്റൊരാളെ വിവാഹം കഴിക്കുമെന്ന പ്രചരണം ഉണ്ടായിരുന്നു. മഞ്ജു വാര്യര്‍ അതൊന്നും നിഷേധിച്ചുമില്ല. അതേ സമയം വിവാഹം കഴിക്കാനുള്ള സാധ്യത തള്ളിക്കളയാനും പറ്റില്ല.
ഒരു ദിവസം ഞാന്‍ എന്റെ ഇന്‍ഫോര്‍മറെ വിളിച്ചു ദിലീപ് കാവ്യ വിവാഹത്തിന്റെ സാധ്യതകള്‍ ആരാഞ്ഞു. പക്ഷെ, അതിനു മുന്‍പ് മറ്റൊരു വിവാഹമായിരിക്കു നടക്കുക.ആ സാധ്യത ഞാന്‍ തള്ളിക്കയും. ആ രീതിയില്‍ ഒരു വാര്‍ത്ത തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ചെയ്തതായിരിക്കും. കാരണം, മഞ്ജു മറ്റൊരു വിവാഹത്തിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല.