ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ അവതാരകയായിട്ടാണ് നവ്യയെ മലയാളികള്‍ കണ്ടത്. കൂടാതെ നൃത്ത പരിപാടികളിലും സ്റ്റേജ് ഷോകളിലും നടി സജീവമാണ്. സോഷ്യല്‍മീഡിയയിലും സ്ഥിരമായി അപ്‌ഡേറ്റുകളും വിശേഷങ്ങളും പങ്കുവച്ച് താരം എത്താറുണ്ട്. ജാഡയൊന്നുമില്ലാതെ തന്നെ തന്റെ ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കും താരം ഉത്തരം നല്‍കാറുണ്ട്. അതിനാല്‍ തന്നെ അടുത്തവീട്ടിലെ കുട്ടി എന്ന മനോഭാവമാണ് മലയാളികള്‍ക്ക് നവ്യയോടുള്ളത്.
ലോക്ഡൗണില്‍ ആലപ്പുഴയിലെ വീട്ടിലാണ് അച്ഛനും അമ്മയ്ക്കുമൊപ്പം നവ്യ ഉള്ളത്. മകന്‍ സായും നവ്യക്ക് ഒപ്പമുണ്ട്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായികയാകുന്ന മലയാള ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീയുടെ ഷൂട്ടിങ്ങ് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇപ്പോള്‍ നവ്യ ഗര്‍ഭിണി ആണോ എന്ന സംശയത്തിലാണ് ആരാധകര്‍. നടി പങ്കുവച്ച പുതിയ ചിത്രം കണ്ടിട്ടാണ് ആരാധകരില്‍ പലരും ഇത്തരത്തിലൊരു സംശയം ഉയര്‍ത്തുന്നത്. ഇന്നലെ വൈകിട്ട് മഞ്ഞ നിറത്തിലെ ടോപ്പിട്ട് നവ്യ ഒരു ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.
കണ്ണാടിയില്‍ നോക്കി സെല്‍ഫിയെടുക്കുന്ന രീതിയിലെ ചിത്രമാണ് ഇത്. എന്നാല്‍ ഈ ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. അല്‍പം വയറുള്ള രീതിയിലാണ് നവ്യയുടെ ചിത്രം അതിനാല്‍ തന്നെ നിരവധി ആരാധകരാണ് നവ്യ ഗര്‍ഭിണിയാണോ എന്ന സംശയവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗര്‍ഭിണിയാണോ എന്ന് നിരവധിപേര്‍ കമന്റിലൂടെ ചോദിച്ചിട്ടുമുണ്ട്. ആര്‍ യൂ കാരിയിങ്ങ് എന്ന ചോദ്യത്തിന് ഉത്തരമായി അതേ, മൊബൈല്‍ എന്നാണ് നവ്യ മറുപടി നല്‍കിയിരിക്കുന്നത്. എന്നാല്‍ കണ്ടാല്‍ ഗര്‍ഭിണിയാണെന്നേ തോന്നുള്ളൂവെന്നും, കണ്‍ഗ്രാചുലേഷന്‍സുമൊക്കെയാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്. അതേസമയം ചോദിച്ചവരോടൊക്കെ താന്‍ ഗര്‍ഭിണിയല്ലെന്നാണ് നവ്യ വ്യക്തമാക്കുന്നത്. ഒരു കമന്റായി നടി തന്നെ ഞാന്‍ പ്രഗ്നന്റല്ലേ.. എന്നും നവ്യ കുറിച്ചിട്ടുണ്ട്. കണ്ണാടിയില്‍ കാമറ വച്ചുള്ള സെല്‍ഫിയായതിനാല്‍ മൊബൈലിലെടുത്ത ചിത്രം നടിയെ ചതിച്ചെന്നാണ് ചിലരുടെ കമന്റ്. എന്തായാലും ഗര്‍ഭിണിയാണെന്ന് തോന്നുന്ന ചിത്രം ഇപ്പോള്‍ വൈറലായി മാറുകയാണ്.