ഹോളിവുഡിനെയും ബോളിവുഡിനെയും പിടിച്ചു കുലുക്കിയ മീ ടു ക്യാമ്പയിൻ കോളിവുഡിൽ കത്തിപ്പടരുന്നു. കോളിവുഡിലേക്ക് വ്യാപിക്കുമ്പോൾ കൂടുതൽ താരങ്ങൾക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങൾ പുറത്തുവരുന്നു.വൈരമുത്തുവിന് പിന്നാലെ ഇപ്പോൾ കുടുക്കിൽ അകപ്പെട്ടിരിക്കുന്നത് തെന്നിന്ത്യയുടെ സ്വന്തം പിന്നണി ഗായകൻ കാർത്തിക്കാണ്.
കാർത്തിക്കിനെതിരെ ഗുരുതര ആരോപണങ്ങളാണ് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുവതി ഉന്നയിച്ചിരിക്കുന്നത്. കുറച്ചു വർഷങ്ങൾക്കുമുൻപ് കാർത്തിക് ലൈംഗിക ചുവകലർന്ന ഭാഷയിൽ സംസാരിച്ചുവെന്നും യുവതിയെ ഓർത്ത് കാർത്തിക് സ്വയംഭോഗം ചെയ്യാറുണ്ടെന്നു പറഞ്ഞതായും യുവതി വെളിപ്പെടുത്തുന്നു.
മീ ടു ചലഞ്ചുമായി ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചുവന്ന സ്ത്രീക്കുവേണ്ടി സന്ധ്യമേനോൻ ആണ് ആരോപണങ്ങൾ പുറത്തുവിട്ടത്.ട്വിറ്ററിലൂടെയാണ് സന്ധ്യ ആരോപണങ്ങൾ ഉന്നയിച്ചത്. യുവതിയുടെ വെളിപ്പെടുത്തലുകൾ ആടങ്ങിയ സ്‌ക്രീൻഷോട്ടും ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.