Latest News

ഹൃത്വിക്ക് സഹോദരിയെ വീട്ടില്‍ നിന്ന് പുറത്താക്കിയത് മുസ്ലിം ചെറുപ്പക്കാരനെ പ്രണയിച്ചതിന്റെ പേരില്‍; ഹൃത്വിക്കും പിതാവും ചേര്‍ന്ന് സഹോദരിയെ മര്‍ദ്ധിച്ചിരുന്നതായും ആരോപണം; കങ്കണയുടെ സഹോദരി

Malayalilife
ഹൃത്വിക്ക് സഹോദരിയെ വീട്ടില്‍ നിന്ന് പുറത്താക്കിയത് മുസ്ലിം ചെറുപ്പക്കാരനെ പ്രണയിച്ചതിന്റെ പേരില്‍; ഹൃത്വിക്കും പിതാവും ചേര്‍ന്ന് സഹോദരിയെ മര്‍ദ്ധിച്ചിരുന്നതായും ആരോപണം; കങ്കണയുടെ സഹോദരി

വീട്ടില്‍ നിന്ന് ഹോട്ടലിലേക്ക് താന്‍ താമസം മാറേണ്ടതായി വന്നെന്നും ജീവിതം നരകമാണെന്നും ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ സഹോദരി തുറന്നുപറഞ്ഞത് വലിയ വിവാദമായിരുന്നു. ഹൃത്വിക് ആണ് സുനൈനയെ വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ അനുകൂലിച്ച് നടന്റെ മുന്‍ കാമുകി കങ്കണയും രംഗത്തെത്തി. ഇപ്പോഴിതാ സുനൈനയെ ഹൃത്വിക്കും വീട്ടുകാരും ചേര്‍ന്ന് പുറത്താക്കിയത് ഒരു മുസ്ലീം ചെറുപ്പക്കാരനെ പ്രണയിച്ചതിന്റെ പേരിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കങ്കണയുടെ സഹോദരി രംഗോലി.

“ഡല്‍ഹിയിലുള്ള ഒരു മുസ്ലീം ചെറുപ്പക്കാരനുമായി പ്രണയത്തിലായെന്ന കാരണം കൊണ്ടാണ് ഹൃത്വിക്കും പിതാവും ചേര്‍ന്ന് അവളെ മര്‍ദ്ദിക്കുകയും വീടിന് പുറത്താക്കുകയും ചെയ്തത്. കഴിഞ്ഞ ആഴ്ച്ച ഒരു വനിതാ പോലീസുകാരിയെ കൊണ്ടുവന്ന് അവര്‍ സുനൈനയെ ഉപദ്രവിച്ചു. അവളുടെ പിതാവ് മര്‍ദ്ദിക്കുകയും സഹോദരന്‍ അവളെ ജയിലഴിക്കുള്ളില്‍ ആക്കാനും നോക്കുകയാണ്.

അവര്‍ മൂലം എന്തെങ്കിലും ആപത്ത് അവള്‍ക്ക് സംഭവിച്ചു പോകുമോ എന്ന ഭയമുണ്ട് എനിക്ക്. അതുകൊണ്ടാണ് ഈ വെളിപ്പെടുത്തല്‍. കങ്കണയെ ഇടയിക്കിടയ്ക്ക് ഫോണില്‍ വിളിച്ച് കരയുകയാണ് സുനൈന. എങ്ങനെ അവളെ സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അവളുടെ സുരക്ഷയെക്കരുതി ഫോണ്‍ നമ്പര്‍ ഞങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യേണ്ടി വന്നു.” രംഗോലി ട്വിറ്ററില്‍ കുറിച്ചു.

hrithik roshans family physically assaulting sunaina

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES