ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരനായിരുന്ന പ്രകാശ് പദുക്കോണിൻ്റെ മകളായ ദീപിക അഭിനയജീവിത രംഗത്ത് തിളങ്ങിനിൽക്കുന്ന ഒരു നടിയാണ്. ദീപിക ബോളിവുഡിൽ ആദ്യമായി അരങ്ങേറിയ ചിത്രം ഓം ശാന്തി ഓം എന്ന സിനിമയാണ്. ഈ സിനിമ സാമ്പത്തികപരമായി മികച്ച വിജയം നേടുകയും ഇതിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ ബഹുമതിയും കിട്ടി. ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ദീപിക പദുകോണും നടൻ രൺബീർ കപൂർ. ഇവരുടെ പ്രണയ കഥയെക്കാൾ സിനിമാ കോളങ്ങളിൽ ഇടം പിടിച്ചത് താരങ്ങളുടെ ബ്രേക്കപ്പിനെ കുറിച്ചായിരുന്നു. വിവാഹം വരെ എത്തി നിന്നിരുന്ന ബന്ധമായിരുന്നു ഇവരുടേത്. എന്നാൽ വേർപിരിയലിനെ കുറിച്ചുളള യഥാർഥ കാരണം ഇനിയും വ്യക്തമല്ല. ഇപ്പോൾ ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.
ഇപ്പോൾ ബോളിവുഡിൽ വൈറലാകുന്നത് ദീപികയുടെ പഴയ അഭിമുഖമാണ്. നടന്റെ ഇഷ്ടമായതും ഇഷ്ടമല്ലാത്തതിനേയും കുറിച്ചാണ് ദീപിക പറയുന്നത്. പഴയ കാമുകനായ രൺബീറിന്റെ ഏറ്റവും ഇഷ്ടവും ഇഷ്ടപ്പെടാത്തതുമായ സ്വഭാവത്തെ കുറിച്ചായിരുന്നു ദീപികയോടെ ചോദിച്ചത്. ഇതിന് കത്യമായ ഉത്തരം നടി നൽകുകയും ചെയ്തിരിന്നു രൺവീറിൻന്റെ മനസിലുള്ളത് എന്താണെന്ന് അത്രവേഗം കഴിയില്ലെന്നാണ് നടി പറയുന്നത്. കൂടാതെ മനസ്സിലുളളത് പ്രകടിപ്പിക്കുകയും ചെയ്യില്ലെന്നും നടി പറയുന്നു. രൺബീറിനെ താൻ ഇഷ്ടപ്പെടുകും വെറുക്കുകയും ചെയ്യുന്നത് ഒരൊറ്റ കാരണം കൊണ്ടാണെന്നും ദീപിക പറഞ്ഞു. അദ്ദേഹം ഒരു കാര്യത്തിലും അസ്വസ്ഥനാകില്ല. തൻറെ മുൻ കാമുകനെ പറ്റി ദീപിക കൊടുക്കാൻ പറഞ്ഞതെല്ലാം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യുന്നത്ത്. നടൻറെ ഈ സ്വഭാവം ഒരേ സമയം നടിയെ അസ്വസ്ഥമാക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു എന്ന നടി മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്.
ബോളിവുഡിലെ ക്യൂട്ട് കപ്പിൾസായിരുന്നു രൺബീറും ദീപികയും. 2013ല്‍ പുറത്തിറങ്ങിയ 'യേ ജവാനി ഹേ ദീവാനി' ആയിരുന്നു ദീപികയുടെയും രൺബീറും ഒന്നിച്ചെത്തിയ ഹിറ്റ് ചിത്രം. ഇന്നും ഈ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. നൈന തൽവാർ, ബണ്ണി എന്നീ കഥാപാത്രങ്ങളെയായിരുന്നു ഇരുവരും ചിത്രത്തിൽ അവതരിപ്പിച്ചത്. 2013 ൽ പുറത്തിറങ്ങിയ സാമ്പത്തിക വിജയം നേടി സിനിമകളിലൊന്നായിരുന്നു ഇത്. ദീപികയ്ക്കും രൺബീറിനുമൊപ്പംആദിത്യ റോയ് കപൂര്‍, കല്‍കി കെയ്റ്റ്ലിനും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഒരു ട്രക്കിംഗിനിടെ കണ്ടുമുട്ടുന്ന ഇരുവര്‍ക്കുമിടയില്‍ ഉടലെടുക്കുന്ന ബന്ധമായിരുന്നു ചിത്രത്തിന്‍റെ പശ്ചാത്തലം. യേ ജവാനി ഹേ ദീവാനിക്ക് ശേഷം 2015 ൽ പുറത്തിറങ്ങിയ തമാശയിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. ബ്രേക്കപ്പിന് ശേഷമായിരുന്നു താരങ്ങൾ വീണ്ടും ഒരു സിനിമയിൽ അഭിനയിച്ചത്. ഈ സമയം നടി നടൻ രൺവീർ കപൂറുമായി ഡേറ്റിങ്ങിലായിരുന്നു. ദീപികയുമായി വേർ പിരിഞ്ഞതിന് ശേഷം കത്രീനയുമായി രൺബീർ പ്രണയത്തിലാവുകയായിരുന്നു. എന്നാൽ ഈ ബന്ധവും അധികം നാൾ നിലനിന്നിരുന്നില്ല. നിലവിൽ നടി ആലിയ ഭട്ടുമായി ഡേറ്റിങ്ങിലാണ്. ഇവരുടെ വിവാഹം ഉടനെ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
2018 ൽ ആയിരുന്നു ദീപികയുടേയും നടൻ രൺവീർ സിങ്ങിന്റേയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 2018 ൽ ഇരുവരും വിവാഹിതരാകുന്നത്. രൺവീറുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് നടനുമായി ദീപിക അടുപ്പത്തിലാവുന്നത്. സഞ്ജയ് ലീല ബൻസാലിയുടെ റാം ലീല എന്ന ചിത്രത്തിനിടയിലായിരുന്നു ദീപികയും രൺവീറും പ്രണയത്തിലാവുന്നത്. പിന്നീട് നിരവധി സിനിമകളിൽ താരങ്ങൾ ഒന്നിച്ചെത്തിയിരുന്നു. പത്മാവദ് ആണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രം. രാം ലീലയിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. 83 ആണ് പുറത്തുവരാനുള്ള രൺവീർ- ദീപിക ജോഡികളുടെ ചിത്രം.