മമ്മൂട്ടി സിനിയിലെ സെറ്റില്‍ തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി സിനിമയിലെ ജൂനിയര്‍ അര്‍ട്ടിസ്റ്റ്. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ സെറ്റില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ചാണ് ഡബ്യു.സി.സി വാര്‍ത്താ സമ്മേളനത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് രംഗത്തെത്തിയത്. താരസംഘടനക്കെതിരെ വിനിതാ അംഗങ്ങള്‍ രംഗത്തെത്തിയ അവസരത്തിലാണ് പുതിയ വിവാദം.
മമ്മൂട്ടി സിനിമ സെറ്റില്‍ നതിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയായിരുന്നു സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ പെണ്‍കുട്ടി രംഗത്തെത്തിയത്.അര്‍ച്ചന പത്മിനി എന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് മമ്മൂട്ടി സെറ്റിലെ ദുരനുഭവം വ്യക്തമാക്കി രംഗത്തെത്തിയത്. പുള്ളിക്കാരന്‍ സ്റ്റാറാ സിനിമയുടെ സെറ്റില്‍ തനിക്ക് ദുരനുഭവം നേരിട്ടു. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രളറായ ഷെറിന്‍ സ്റ്റാലിന്‍ എന്ന വ്യക്തി തന്നോട് മോശമായി പെരുമാറി. ഇത് ചോദ്യം ചെയ്ത് ഫെഫ്കയ്കയുടെ പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണനും സിബി മലയിലിനും പരാതി സമര്‍പ്പിച്ചെങ്കിലും ഇവര്‍ അതിന് നടപടി സ്വികരിച്ചില്ല. പോലീസില്‍ പരാതി പെടാത്തതെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്നെ വ്യക്തി ഹത്യ ചെയ്യുന്ന നടപടി ഒഴിവാക്കാനാണ് അത് ചെയ്യാത്തതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തിയത്.
നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ഡബ്യു.സി.സി അംഗങ്ങള്‍ ചേര്‍ന്നു വാര്‍ത്താ സനമ്മേളനത്തിലായിരുന്നു പെണ്‍കുട്ടി വെളിപ്പെടുത്തല്‍ നടത്തിയത്. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ട നടപടിയില്‍ എ.എംഎം.എയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ന് പത്രസമ്മേളനം ചേര്‍ന്നത്. താരസംഘടന പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനം തൊടുത്തായിരുന്നു ഡബ്യു.സി.സി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. നടന്‍ മോഹന്‍ലാല്‍ ഡബ്യു.സി.സി അംഗങ്ങളെ വിളിച്ചുവരുത്തി അപമാനിച്ചെന്നും ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പത്‌നമപ്രിയ, പാര്‍വതി, രേവതി, രമ്യാ നമ്പീശന്‍, റിമാ കല്ലിങ്കല്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.