രാധിക തന്റെ അമ്മയല്ലെന്ന് തുറന്ന് പറഞ്ഞ് വരലക്ഷ്മി ശരത്കുമാര്‍. 'ആന്റി' എന്നാണ് രാധികയെ വരലക്ഷ്മി അഭിസംബോധന ചെയ്യുന്നത്. താന്‍ എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വരലക്ഷ്മി. അവരെന്റെ അമ്മയല്ല. അതിനാല്‍ ആന്റിയെന്നാണ് വിളിക്കുന്നത് പക്ഷേ എന്റെ അമ്മയല്ലെങ്കിലും അവരുമായി അടുത്ത ബന്ധമുണ്ടെന്ന്' താരം പറഞ്ഞു. വളരെ സന്തോഷത്തോടെയാണ് അച്ഛന്‍ ശരത്കുമാറും രാധിക ശരത്കുമാറും ഇരുവരുടെയും വിവാഹജീവിതം ജീവിതം ആസ്വധിക്കാറുളളതെന്ന് രാധികയുടെ മകള്‍ റയാന്, ശരത്കുമാര്‍ നല്ലൊരു അച്ഛനാണെന്നും വരലക്ഷ്മി വ്യക്തമാക്കി.
ശരത്കുമാര്‍ ആദ്യം വിവാഹം ചെയ്ത ഛായ ദേവിയിലുള്ള മകളാണ് വരലക്ഷ്മി. വരലക്ഷ്മിയുടെ സ്വന്തം സഹോദരി പൂജയാണ്. ശരത്കുമാറും രാധികയും തമ്മില്‍ 2001ലാണ് വിവാഹിതരാകുന്നത്. ശരത്കുമാറുമായിട്ടുളള രാധികയുടെ മൂന്നാം വിവാഹമാണ് ഇത്. രാധികയ്ക്ക് വിവാഹസമയത്ത് റയാന്‍ എന്ന് പേരുള്ള ഒരു മകള്‍ കൂടി ഉണ്ടായിരുന്നു. ശരത് കുമാറിനും രാധികയ്ക്കും 2004-ല്‍ രാഹുല്‍ എന്നൊരു ആണ്‍കുഞ്ഞ് പിറക്കുകയും ചെയ്്തു.