Latest News

യഥാര്‍ഥത്തില്‍ കിന്നാരത്തുമ്പികൾ അങ്ങനെ ഉദ്ദേശിച്ചൊന്നും ഉണ്ടാക്കിയ സിനിമയല്ല; അവര്‍ അതൊരു അവാര്‍ഡ് പടമായി ആണ് എടുത്തത്; തുറന്ന് പറഞ്ഞ് സലിം കുമാർ

Malayalilife
യഥാര്‍ഥത്തില്‍ കിന്നാരത്തുമ്പികൾ  അങ്ങനെ ഉദ്ദേശിച്ചൊന്നും ഉണ്ടാക്കിയ സിനിമയല്ല; അവര്‍ അതൊരു അവാര്‍ഡ് പടമായി ആണ് എടുത്തത്; തുറന്ന് പറഞ്ഞ് സലിം കുമാർ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഷക്കീല.  2000 മാര്‍ച്ചില്‍ തിയേറ്ററില്‍ എത്തിയ  കിന്നാരത്തുമ്പികളാണ് മലയാള സിനിമയില്‍ ഷക്കീല തരംഗത്തിന് തുടക്കം കുറിച്ച സിനിമ. എന്നാൽ ഇപ്പോൾ ചിത്രത്തിലെ സലിംകുമാറിന്റെ വേഷത്തെക്കുറിച്ച്‌  അദ്ദേഹം തന്നെ തുറന്ന് പറയുകയാണ്.

യഥാര്‍ഥത്തില്‍ 'കിന്നാരത്തുമ്ബികള്‍ അങ്ങനെ ഉദ്ദേശിച്ചൊന്നും ഉണ്ടാക്കിയ സിനിമയല്ല. അവര്‍ അതൊരു അവാര്‍ഡ് പടമായി ആണ് എടുത്തത്. എന്നോട് റോഷന്‍ എന്നൊരു ചേട്ടനാണ് ചിത്രത്തിലെ വേഷത്തെ കുറിച്ചു പറഞ്ഞത്. മൂന്നാര്‍ ഭാഗത്തു എവിടെയോ ആയിരുന്നു ഷൂട്ട്‌. അന്ന് ഈ അശ്ലീല രംഗങ്ങള്‍ ഒന്നും സിനിമയില്‍ ഇല്ല.

ശരിക്കും ഇവര്‍ ഈ സിനിമയും കൊണ്ട് ഒരുപാട് ഇടത്തു പോയി. ആരും സിനിമ എടുത്തില്ല. ഒരു ഡിസ്ട്രിബ്യുട്ടറും സിനിമ പരിഗണിച്ചില്ല. ഒരു ദിവസം ഞാന്‍ അതിന്റെ ഡബ്ബിങ്ങിന് പോയി. അപ്പോഴാണ് അവര്‍ എന്നോട് ആ കാര്യം പറഞ്ഞത്. സിനിമയില്‍ കുറച്ചു രംഗങ്ങള്‍ ചേര്‍ക്കുന്നതിനെ കുറിച്ചായിരുന്നു അത്. ഞാന്‍ പറഞ്ഞു ' പടം ആരും എടുക്കുന്നിലെങ്കില്‍ പിന്നെ നിങ്ങള്‍ അങ്ങനെ ചെയ്തോളു.

പക്ഷെ നിങ്ങള്‍ എനിക്കൊരു വാക്ക് തരണം. പടത്തിന്റെ പോസ്റ്ററില്‍ എന്റെ ഫോട്ടോ വയ്ക്കരുത് '. അവര്‍ എന്റെ അപേക്ഷ പരിഗണിച്ചു, പോസ്റ്ററില്‍ എന്റെ പടം വച്ചില്ല. സത്യം പറഞ്ഞാല്‍ അതിലെ അശ്ലീല സീനുകള്‍ എല്ലാം രണ്ടാമത് ഷൂട്ട്‌ ചെയ്തു ചേര്‍ത്തതാണ്. അതിനെ കുറിച്ചു ആ സംവിധായകന് പോലും അറിയില്ല. പുള്ളി ആ സിനിമ ഒരു അവാര്‍ഡ് പടമായി ആണ് ചെയ്തത് '

They took it as an award winning film said salimkumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES