ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരജാഡകള്‍ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. ഗായിക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ടെലിവിഷന്‍ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. സേഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്..
റിമി ടോമി മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ് ബോസ് 3 പ്രഖ്യാപിച്ചപ്പോൾ മുതൽ ഉണ്ടാകുമോയെന്ന ചോദ്യങ്ങളുമായി ആരാധകർ രംഗത്തെത്തിയിരുന്നു. റിമി ടോമിയും ബിഗ് ബോസ് 3യിൽ ഉണ്ടെന്ന് പറയുന്നു വീഡിയോകളും വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിശദീകരണവുമായി ഇപ്പോൾ എത്തിയിരിക്കുകയാണ് റിമി ഇപ്പോൾ. താരം പ്രതികരിച്ചിരിക്കുന്നത് ഒരു വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചാണ്.
എന്തിനാണ് ഈ ആളുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഒരുപാട് ആളുകൾ ചോദിക്കുന്നു ബിഗ് ബോസിൽ ഉണ്ടാകുമോ എന്ന്. ഇല്ല എന്ന് ഇവിടെ പറഞ്ഞാൽ കാര്യം കഴിഞ്ഞല്ലോ. വ്യാജ വാർത്തകൾ തരണം ചെയ്യാൻ ഇതേ ഇപ്പോൾ വഴി ഉള്ളൂ എന്നാണ് റിമി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഷിയാസ് കരീം അടക്കമുള്ള താരങ്ങളും ആരാധകരും റിമിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ബഹുമാനം പോകും, ബിഗ് ബോസിൽ പോകരുത് എന്നൊക്കെയാണ് ചില കമന്റുകൾ. ചാനൽ റിപ്പോർട്ട് ചെയ്ത് പൂട്ടിക്കണം എന്ന് നിർദേശിക്കുന്നവരുമുണ്ട്.