മലയാളികളുടെ പ്രിയപെട്ട അവതാര, നടി, മോഡൽ എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. അവതരണമികവിലൂടെ ഏറെ ശ്രദ്ധനേടിയ താരം ചില വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഇരയാകുകയും ചെയ്തിരുന്നു. തന്റെ മുപ്പത്തിയെട്ടാം ജന്മദിനം അടുത്തിടെയാണ് രഞ്ജിനി ആഘോഷിച്ചത്. എന്നാൽ ഇതുവരെ വിവാഹിതയാകാത്ത രഞ്ജിനി തന്റെ പ്രണയപരാജയങ്ങളെക്കുറിച്ച് ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ വെളിപ്പെടുത്തിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
'എന്റെ ജീവിതത്തില്‍ ഏറ്റവും പ്രശ്‌നമായിട്ടുള്ള പ്രണയമായിരുന്നു അത്. കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. നടക്കുമെന്ന് കരുതിയിരുന്നു. എന്നെക്കാളും കുറച്ച് കൂടി സ്‌ട്രോങ്ങായ വ്യക്തിക്കൊപ്പം ജീവിച്ചാലേ ഞാനൊന്ന് കണ്‍ട്രോളിലാവൂ. അങ്ങനെ ഒരുപാട് ആളുകളെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. അതിലൊരാളായിരുന്നു അദ്ദേഹം. ഞാന്‍ പറയുന്നതൊക്കെ കേള്‍ക്കുന്നൊരാളായിരുന്നു. അത് കൊണ്ട് തന്നെ ഒരു പോസിബിളിറ്റി ഉണ്ടായിരുന്നു. അല്ലാതെ മറ്റാരും പറയുന്നതൊന്നും ഞാന്‍ കേള്‍ക്കാറില്ല. എന്നെ ചീറ്റ് ചെയ്തതോടെയാണ് ആ ബന്ധം അവസാനിപ്പിച്ചത്.'
'അദ്ദേഹത്തിന് വേറൊരു പ്രണയമാണോന്ന് അറിയില്ല. പക്ഷെ എന്തോ ഒരു ബന്ധം ഉണ്ടായിരുന്നു. ഒരേ സമയം രണ്ട് പേരെയാണ് സ്‌നേഹിച്ചിരുന്നത്. അത് ഞാന്‍ കണ്ടുപിടിച്ചു. ഒടുവില്‍ ആ പെണ്‍കുട്ടിയെയും കൂട്ടി ഞാന്‍ അവന്റെ വീട്ടില്‍ പോയി. എനിക്ക് ഈ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും കുട്ടിയ്ക്ക് വേണമെങ്കില്‍ ആവാമെന്നും ഞാന്‍ പറഞ്ഞു. എനിക്ക് അതൊരു ഷോക്ക് ആയിരുന്നു. ഇപ്പോള്‍ എനിക്ക് ആരെയും വിശ്വസിക്കാന്‍ പറ്റുന്നില്ല. ' അയാളുടെ പ്രവൃത്തികള്‍ എനിക്ക് കെയറിങ് ആയിട്ട് തോന്നിയത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും രഞ്ജിനി പറഞ്ഞു.