മലയാളിയായ നയന്‍താര ഇപ്പോള്‍ തെന്നിന്ത്യയിലെ തന്നെ സൂപ്പര്‍ താരമാണ്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടി കൂടിയാണ് നയന്‍താര. മലയാളത്തിലായിരുന്നു അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴിലാണ് നയന്‍താര ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ സംവിധായകന്‍ വിഘ്നേഷുമായി പ്രണയത്തിലാണ് നയന്‍സ്. ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ അത് വ്യക്തമാക്കിയിട്ടുണ്ട്. നയന്‍സുമൊത്തുള്ള യാത്രകളും ആഘോഷങ്ങളുമൊക്കെ മുടങ്ങാതെ വിഘ്നേഷ് ഇന്‍സ്റ്റഗ്രാമിലുള്‍പ്പടെ പങ്കുവയ്ക്കാറുമുണ്ട്. നയന്‍താരയുടെ 35ാം പിറന്നാള്‍ വിഘ്‌നേഷ് അമേരിക്കയിലാണ് ആഘോഷിച്ചത്. ഇപ്പോഴിതാ വിഘ്നേഷ് നയന്‍സിനൊപ്പം പങ്കുവച്ച ഒരു ചിത്രം വൈറലാകുകയാണ്. നയന്‍താരയ്ക്ക് മദേഴ്‌സ് ഡേ വിഷ് ചെയ്ത് വിഘ്‌നേഷ് കുറിച്ച ചില വരികള്‍ ആരാധകരെ സംശയത്തിലാഴ്ത്തുന്നുണ്ട്.
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുളള പ്രണയവിശേഷങ്ങള്‍ക്ക് ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിശേഷാവസരങ്ങള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇവര്‍ പരസ്പരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ മാതൃദിനത്തില്‍ വളരെ വ്യത്യസ്തമായ ആശംസയുമായി എത്തിയിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍. ഒപ്പം ഒരു കുഞ്ഞിനെയും കയ്യിലെടുത്ത് നില്‍ക്കുന്ന നയന്‍താരയുടെ ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്. 'എന്റെ ഭാവി മക്കളുടെ അമ്മയുടെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ അമ്മയ്ക്ക് മാതൃദിനാശംസകള്‍' എന്നാണ് നയന്‍താരയുടെ ഫോട്ടോക്കൊപ്പം വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്.
ഈ പോസ്റ്റ് കണ്ടതിന് ശേഷം ഇവരുടെ കല്യാണം ഉടനെയുണ്ടാകും എന്ന് ഊഹിക്കുകയാണ് ആരാധകര്‍. നയന്‍താര ഗര്‍ഭിണി ആയോ എന്നും ഇവര്‍ കുഞ്ഞിനെ ദത്തെടുത്തോ എന്നുമൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്. നയന്‍താരയുടെ അമ്മയ്ക്കും വിഘ്‌നേഷ് മാതൃദിനാശംസകള്‍ നേരുന്നുണ്ട്. അമ്മക്കൊപ്പം നയന്‍താരയുടെ ചെറുപ്പത്തിലുള്ള ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'മാതൃദിനാശംസകള്‍ മിസിസ് കുര്യന്‍. ഇത്രയും സുന്ദരിയായ ഒരു മകളെ വളര്‍ത്തിയതിലൂടെ വളരെ നല്ലൊരു കാര്യമാണ് നിങ്ങള്‍ ചെയ്തത്. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ലവ് യൂ അമ്മൂ..' എന്നും വിഘ്‌നേഷ് കുറിച്ചിട്ടുണ്ട്.