മലയാള സിനിമ പ്രേമികളുടെ താരരാജാക്കന്മാരിൽ ഒരാളാണ് നടൻ മോഹൻലാൽ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. താരത്തിന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാൽ ഇപ്പോൾ മജീഷ്യൻ ആയ ഗോപിനാഥ് മുതുകാട് അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഗോപിനാഥ് മുതുകാടിന്റെ വാക്കുകള്‍;
'ബേര്‍ണിങ് ഇല്യൂഷന്‍ എന്ന മോഹന്‍ലാലും ഒത്തുള്ള ഷോയില്‍ നിന്നും പിന്മാറിയത് ഞാന്‍ തന്നെയാണ്. അന്ന് ഒരു കന്വെന്ഷന്റെ ഭാഗമായി ടൂറിസം വകുപ്പുമായി ചേര്‍ന്നാണ് ആ പ്രോഗ്രാം നടത്താന്‍ തീരുമാനിച്ചിരുന്നത്. കോടിയേരി ബാലകൃഷ്ണനായിരുന്നു ആയിരുന്നു അന്ന് ടൂറിസം മിനിസ്റ്റര്‍. പിന്നീട് ഒരു കോള്‍ വന്നു മുഖ്യമന്ത്രിയുടെ. എന്തെങ്കിലും അപകടം പറ്റിയാല്‍ ജനങ്ങള്‍ മുഴുവന്‍ അപകടത്തിലാകും കാരണം അത്രമാത്രം വിവാദമായിരുന്നു ആ പ്രോഗ്രാം.
ലാലേട്ടന് അന്ന് ഒറ്റപ്പാലത്ത് ഷൂട്ടിങിലായിരുന്നു. അപ്പോള്‍ ലാലേട്ടനെ വിളിച്ച് ഇങ്ങനൊരു വിഷയം ഉണ്ടായിരുന്നുവെന്നും നമ്മള് പിന്മാറിയെ മതിയാവൂ എന്നും പറഞ്ഞു. നിങ്ങള്‍ ആദ്യം പ്രഖ്യാപിക്കൂവെന്നു ശേഷം ഞാന്‍ അറിയിക്കൂ എന്നാണ് ലാലേട്ടന് പറഞ്ഞത്. അത് പ്രകാരം ഞാനാണ് ആദ്യം പറഞ്ഞത്. പിന്നീട് ലാലേട്ടന് പിന്മാറുകയായിരുന്നു. സത്യത്തില്‍ അന്ന് പിന്മാറാന് നിര്‍ബന്ധിക്കപ്പെട്ടതായിരുന്നു. മോഹന്ലാലിനെപോലെ ഒരു സൂപ്പര്‍ സ്റ്റാര്‍, അന്നത് നടന്നിരുന്നെങ്കില്‍ ഒരു ചരിത്രമാകുമായിരുന്നു. അതിനുള്ള എല്ലാ പഴുതകളും ഞങ്ങള്‍ അടച്ചിരുന്നു'.