ഫഹദ് ഫാസിൽ നായക വേഷത്തിൽ എത്തി മഹേഷ് നാരായണന്‍ സംവിധാനം നിര്വഹിച്ച ചിത്രമാണ് മാലിക്. ചിത്രത്തിന് എതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്ന് വരുന്നത്. എന്നാൽ ഇപ്പോൾ സിനിമയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ഭയന്ന് ഒളിച്ചോടില്ലെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ തുറന്ന് പറയുകയാണ്. മാലിക്ക് പിന്‍വലിക്കാന്‍ ആലോചിച്ചെന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ഇപ്പോൾ സംവിധായകൻ വ്യക്തമാക്കിയിരിക്കുകയാണ്. സിനിമയെ വിമര്‍ശിക്കുന്നവര്‍ ചിത്രം മുഴുവനായി കാണാതെയാണ് സംസാരിക്കുന്നത്. കൃത്യമായി കാണുന്നവര്‍ക്ക് എന്താണെന്ന് മനസ്സിലാകും. അല്ലാതെ സംസാരിക്കുന്നവരുടെ പ്രശ്‌നം എന്താണെന്ന് അറിയില്ല.
വര്‍ഷങ്ങളായി നീതി ലഭിക്കാത്ത ഒരു പ്രശ്‌നത്തിലേക്ക് ഒരു സിനിമയുടെ പേരിലെങ്കിലും വെളിച്ചം വീശുന്നുണ്ടെങ്കില്‍ അത്രയം നല്ലതാണെന്നും മഹേഷ് നാരായണന്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്. അതേസമയം സംവിധായകൻ ഇപ്പോൾ പുതിയ ചിത്രമായ മലയന്‍ കുഞ്ഞിന്റെ ചിത്രീകരണം തുടങ്ങുന്നതുമായി ബന്ധപ്പെട്ട തിരക്കിലാണ് എന്നും വ്യക്തമാക്കുകയും ചെയ്തു.
ബീമാപ്പള്ളി വെടിവെപ്പില്‍ സര്‍ക്കാരിന്റെ പങ്ക് മാലിക്കില്‍ മനപൂര്‍വ്വം മഹേഷ് നാരായണന്‍ ഒഴിവാക്കിയെന്നും വെളുപ്പിക്കലാണ് നടന്നതെന്നുമാണ് പ്രധാന ആരോപണം. മാലിക് ബീമാപ്പള്ളി വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച് പ്രമുഖരില്‍ എന്‍എസ് മാധവനും ഉണ്ടായിരുന്നു. മാലിക് ഒരു സാങ്കല്‍പ്പിക കഥയാണെങ്കില്‍, ചിത്രത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രമേ കാണിക്കുന്നുള്ളൂ. അതും, പച്ചക്കൊടിയുള്ളത്. എന്തുകൊണ്ട്? ലക്ഷദ്വീപിനെ കുറ്റവാളികളുടെ ഒളികേന്ദ്രമായി ചിത്രീകരിക്കുന്നത് എന്തുകൊണ്ട്? രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ ഒന്നിനെ മാത്രം തീവ്രവാദവുമായി ബന്ധിപ്പിക്കുന്നതെന്തുകൊണ്ട്.?തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.