മലയാള സിനിമയയുടെ പ്രിയ താര രാജാവ് നടൻ മോഹന്ലാലിന് മേയ് 21ന് അറുപത് വയസ്സ് പൂർത്തിയായി. ഈ അവസരത്തിൽ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഒരു 28 വർഷം പഴക്കമുള്ള ഒരു പിറന്നാൾ ഓർമ്മ പങ്കുവച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ സംഗീത് ശിവൻ.സംഗീത് ശിവൻ ഒരു ഓർമ്മക്കുറിപ്പ് മോഹൻലാലിൻറെ ഹിറ്റ് ചിത്രമായ യോദ്ധയുടെ സെറ്റിൽ നിന്നുള്ള ചില ചിത്രങ്ങൾക്കൊപ്പമാണ് പങ്കുവെച്ചിരിക്കുന്നത്.
സംഗീത് ശിവന്റെ വാക്കുകൾ;
മെയ് 21 നമ്മുടെയെല്ലാം പ്രിയങ്കരനായ ലാൽ സാറിന്റെ ജന്മദിനമായിരുന്നു. അന്ന് രാവിലെ വാട്സാപ്പ് ഓപ്പൺ ആക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു മെസ്സേജ് വന്നു. ഓപ്പൺ ചെയ്തപ്പോൾ 28 വർഷങ്ങൾ പിന്നിലേക്ക് പോയി. ‘യോദ്ധ’ ഷൂട്ടിംഗ് സമയത്ത് എടുത്ത അപൂർവ്വം ചില ചിത്രങ്ങൾ, സെറ്റിൽവെച്ച് ലാൽ സാറിന്റെ ബർത്ത് ഡേ ആഘോഷിച്ച നിമിഷങ്ങൾ. ഒരിക്കലും മറക്കാനാവാത്ത ചില നിമിഷങ്ങൾ…
ജന്മദിനം ലാൽസാറിന്റെ ആയിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് എനിക്കായിരുന്നു. ഞങ്ങൾക്കെല്ലാം സർപ്രൈസ് ഒരുക്കിയ ‘യോദ്ധ’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ഗോപിനാഥിന് ഒരായിരം നന്ദി.