നടി അമല പോളിന്റെ ആദ്യ ഭര്‍ത്താവും തമിഴിലെ പ്രശസ്ത സംവിധായകനുമായ എഎല്‍ വിജയ് വിവാഹിതനാകുന്നു. ജൂലൈ 11 നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ വിവാഹത്തിന്റെ തിരക്കുകളിലാണ് വിജയും കുടുംബവും.
ഏറെ കൊട്ടിഘോഷിച്ച് ആഡംബരപൂര്‍ണമായിട്ടാണ് നടി അമല പോള്‍ സംവിധായകന്‍ വിജയെ വിവാഹം ചെയ്തത്. ദൈവത്തിരുമകന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടി അമല പോളുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് 2014 ല്‍ ഇവര്‍ വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ചില പ്രശ്നങ്ങളുടെ പേരില്‍ ഇവര്‍ 2017 ല്‍ പരസ്പര സമ്മതത്തോടെ വേര്‍പിരിഞ്ഞു. അമലയുടെ അഭിനയ മോഹവും വിജയുടെ വീട്ടുകാരുമായുള്ള പ്രശ്നങ്ങളുടെ പേരിലാണ് പിരിഞ്ഞതെന്ന് ഇതിനുപിന്നാലെ റിപ്പോര്‍ട്ടെത്തി. ശേഷം അമല വീണ്ടും സിനിമയില്‍ സജീവമായി. വിജയ് ചില ചിത്രങ്ങള്‍ സംവിധാനം ചെയ്തെങ്കിലും ഒന്നും പച്ച തൊട്ടിരുന്നില്ല. ഇപ്പോള്‍ രണ്ടുവര്‍ഷം വിവാഹമോചിതനായി ജീവിച്ച ശേഷം വീണ്ടും കല്യാണത്തിന് മാതാപിതാക്കളോട് വിജയ് സമ്മതം മൂളുകയായിരുന്നു. നേരത്തെ വിജയെയും സായ് പല്ലവിയെയും ചേര്‍ത്ത് തമിഴകത്ത് ഗോസിപ്പുകള്‍ ഇറങ്ങിയെങ്കിലും നടിയെ അല്ല വിജയ് വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നത്. മണ്ണിവക്കം സ്വദേശിയായ ഐശ്വര്യയാണ് വിജയ് വിവാഹം കഴിക്കുന്നത്. വധു ഡോക്ടറാണ്. ജൂലൈ 11 നാണ് വിവാഹം. ഇപ്പോള്‍ വിവാഹത്തിന്റെ തിരക്കുകളിലാണ് വിജയുടെ കുടുംബം. ആദ്യ മരുമകളെക്കാള്‍ നല്ല ഒരു പെണ്‍കുട്ടിയെ വധുവാക്കണമെന്നാണ് വിജയുടെ വീട്ടുകാരുടെ ആഗ്രഹമെന്ന് നേരെത്തെ റിപ്പോര്‍ട്ടെത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.
അതേസമയം വിജയ് വീണ്ടും വിവാഹിതനാകുമ്പോള്‍ അമല പോള്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ്. ആടൈ എന്ന ചിത്രമാണ് അമലയുടേതായി ഇനി പുറത്തിറങ്ങാനുളള ചിത്രം. ഏറെ പ്രതീക്ഷകളാണ് ഈ ചിത്രത്തിന്‍മേല്‍ അമലയ്ക്കുള്ളത്. എന്നാല്‍ വിജയ് വിവാഹം ചെയ്യുമ്പോള്‍ അമലയ്ക്കൊരു ജീവിതം വേണ്ടെയെന്ന് ആരാധകര്‍ ചോദിക്കുന്നു. സിനിമയില്‍ നിന്നല്ലാതെ മറ്റൊരു മേഖലയില്‍ നിന്നും വിജയ് വിവാഹം ചെയ്തത് അമലയുമായുള്ള ജീവിതത്തില്‍ നിന്നും പാഠം ഉള്‍കൊണ്ടാണെന്ന് വിമര്‍ശകര്‍ പറയുന്നു. മദ്രാസ് പട്ടണം, ദൈവത്തിരുമകന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് വിജയ്. ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു സംവിധായകന്‍ പ്രേക്ഷകര്‍ക്കായി നല്‍കിയത്. ഇപ്പോള്‍ അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിജയ്.