ചെറിയ പരിപാടികളിലൂടെ ബിഗ് ശ്രീനിൽ ശ്രദ്ധ നേടിയെടുത്ത താരമാണ് അനീഷ് ജി മേനോൻ. ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ താരം ദൃശ്യത്തിലെ ജോര്‍ജ്കുട്ടിയുടെ അളിയനായി അഭിനയിച്ച് കൊണ്ട് തന്നെ ആരാധകരുടെ കൈയടി നേടുകയും ചെയ്‌തു. പിന്നാലെ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനാകുകയും ചെയ്‌തു.
എന്നാൽ ഇപ്പോൾ താരം ആദ്യമായി ടെലിവിഷനില്‍ വന്ന അനുഭവത്തെ കുറിച്ചും അന്ന് നേരിടേണ്ടി വന്ന കളിയാക്കലുകളെ കുറിച്ചും തുറന്ന് പറയുകയാണ്. 2010 ല്‍ ഏഷ്യാനെറ്റിലെ മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് വേദിയിലുണ്ടായ കാര്യവും അതിന്റെ പേരില്‍ തന്റെ കൂട്ടുകാര്‍ വരെ കളിയാക്കിയതിനെ കുറിച്ചുമൊക്കെയായിരുന്നു താരം പറഞ്ഞത്. മാത്രമല്ല അന്ന് തന്നെ കളിയാക്കിയെങ്കിലും എല്ലാവരും ഇന്ന് അതേ വാക്കുകള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും അനീഷ് വ്യക്തമാകുന്നു.
അനീഷ് ജി മേനോന്റെ കുറിപ്പിലൂടെ
വേദി: 2010 ഏഷ്യനെറ്റ് മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് റിയാലിറ്റി ഷോ ഫ്‌ലോര്‍. അങ്ങനെ ആ ഫ്‌ലോറില്‍ വെച്ച് താങ്കള്‍ എവിടെയാണ് ജോലി ചെയ്യുന്നത് എന്നോട് ചോദിച്ചു. സാധാ മലപ്രംകാരനായ ഞാന്‍;- 'വളാഞ്ചേരി ഹയര്‍സക്കന്‍ഡറി ഇസ്‌കൂളിലാണ്' എന്ന് പറയുകയും ചെയ്തു. എല്ലാവരും കൂടെ വമ്പിച്ച രീതിയില്‍ കളിയാക്കി ചിരിച്ചു.
ആ കളിയാക്കല്‍ ഉള്‍പ്പടെ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തപ്പോള്‍ ഓണ്‍ എയറില്‍ എന്റെ അവസ്ഥ കണ്ട നാട്ടിലെ ചെങ്ങായ്മാര്‍ ടെന്‍ഷന്‍ ആയി. ആദ്യമായി നാട്ടില്‍ നിന്ന് ഒരുത്തന്‍ ചാനലില്‍ കേറിയപ്പോള്‍ എല്ലാവരും ചേര്‍ന്ന് നാണം കെടുത്തി എന്ന സങ്കടം കലര്‍ന്ന ദേഷ്യത്തോടൊപ്പം, അനക്ക് 'ഉസ്‌കൂള്‍' എന്ന് പറഞാല്‍ പോരെ.
ഇജ്ജ് എന്തിനാ 'ഇസ്‌കൂള്‍' എന്ന് പറഞ്ഞത് എന്ന ചോദ്യം ഉള്‍പ്പടെ പല ചോദ്യങ്ങളുമായി. ചെങ്ങായ്മാരെല്ലം പാടെ എനിക്ക് നേരെ തിരിഞ്ഞു. മയയുടെ പര്യായമാണ് മഴ എന്നിരിക്കെ ഇങ്ങളെന്തിനാടോ ടെന്‍ഷന്‍ അടിക്കുന്നത് എന്ന എന്റെ ചോദ്യത്തിലെ രാഷ്ട്രീയം അന്ന് ഓല്‍ക്ക് പിടികിട്ടിയില്ല.
അപ്പോ പറഞ്ഞ് വന്നത്; കാലങ്ങള്‍ക്കിപ്പുറം ഈ ഇടയായി എല്ലാവര്‍ക്കും 'സംഗതി' പിടി കിട്ടി കഴിഞ്ഞപ്പോള്‍ ഇന്ന് ഇന്ത്യയൊട്ടാകെത്തന്നെ e-School എന്നാണ് പറയുന്നത്. എല്ലാം എജ്ജാധി വിധിയുടെ വിളയാട്ടം.