മലയാള സിനിമയില്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒരു അഭിനേതാവായി മാറിയിരിക്കുകയാണ് അജു വര്‍ഗീസ്. മലയാളത്തില്‍ ഇന്ന് ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും അജുവിന്റെ സാന്നിധ്യമുണ്ടാകും. ബോഡി ലാങ്ങ്യോജ് കൊണ്ട് തന്നെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന അഭിനേതാവ്. എന്നാല്‍ അടുത്തിടെ 'കമല' എന്ന സിനിമയിലൂടെ അദ്ദേഹം നായകനായി എത്തിയിരുന്നു. കുടുംബവുമായി ഏറെ അടുപ്പമുള്ള താരത്തിന്റെ ഒരു പുതിയ ചിത്രമാണ് വൈറലാകുന്നത്.
ഇന്‍സ്റ്റയില്‍ ഏറെ സജീവമായുള്ള അജു തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. താരവും കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അജുവിനും ഭാര്യ അഗസ്റ്റീനയ്ക്കും നാലു മക്കളാണ് ഉള്ളത്. ഇവര്‍ ഇരട്ടക്കുട്ടികളുമാണ്. ഇരട്ടകളായ ഇവാനും ജുവാനും ലൂക്കും ജെയ്ക്കുമാണ് അവര്‍. ഇപ്പോള്‍ ലോക്ഡൗണ്‍ കാല്ത്ത് വീട്ടില്‍ തന്നെയിരിക്കുമ്പോഴും തന്റെ വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്..
നാല് മക്കളേയും ചിത്രം വര പഠിപ്പിക്കുന്നതിന്റെ ഫോട്ടോയുമായി നാളുകള്‍ക്ക് മുമ്പ് താരം എത്തിയിരുന്നു. മക്കളുമൊത്ത് ചുമരില്‍ ചിത്രം വരയ്ക്കുന്ന ചിത്രമാണ് അജു പങ്കുവച്ചത്. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കുകയാണ്. മകനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. രസകരമായ ചിത്രത്തില്‍ മകനോട് വിരല്‍ ചൂണ്ടി സംസാരിക്കുകയാണ് അജു. എന്നാല്‍ മകനാകട്ടെ പേടിച്ച് പൊട്ടിക്കരയുകയാണ്.
ഇങ്ങനെ ചെയ്യുന്നത് തനിക്ക് ഇഷ്ടമാണെന്നാണ് അജു പറയുന്നത്. ഒപ്പം തന്നെ സൈക്കോ ഡാഡിയെന്നും അജു വിശേഷിപ്പിക്കുന്നു. താരത്തിന്റെ ഈ വിശേഷണം ആരാധകരും ശരിവയ്ക്കുന്നുണ്ട്. നിങ്ങളൊരു സൈക്കോ ഡാഡി തന്നെയാണെന്നാണ് കമന്റുകള്‍ എത്തുന്നത്. ഹാസ്യ താരമായ കൈയ്യടി നേടിയ അജു കമലയിലൂടെ നായകനായി മാറിയിരുന്നു. സാജന്‍ ബേക്കറിയിലൂടെ താരം തിരക്കഥയിലേക്കും തിരിഞ്ഞിരിക്കുകയാണ്. അജു വര്‍ഗീസ് നായകനായി അഭിനയിക്കുന്ന 'സാജന്‍ ബേക്കറി സിന്‍സ് 1962' റാന്നിയില്‍ ചിത്രീകരണം ആരംഭിച്ചിരുന്നു. നിരവധി സിനിമകളാണ് അജുവിന്റേതായി പുറത്തിറങ്ങാനുള്ളത്.