സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരങ്ങളിലൊരാളാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരിപാടികളിലൂടെ കരിയറിന് തുടക്കം കുറിച്ച ശാലിൻ അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്‌തിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഒാട്ടോഗ്രാഫ് പരമ്പരയിലെ ദീപാറാണി എന്ന കഥാപാത്രമായിരുന്നു താരത്തിന്റെ കരിയറിലെ പ്രധാന വഴിത്തിരിവായി മാറിയത്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഷാലിൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത് സ്ക്രാച്ച് ജീൻസും, ബനിയനും ധരിച്ചു സിമ്പിൾ ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലാണ്. സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ താരംഗമായിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിന് നിരവധി കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. കീറിയ ജീൻസ് ഇട്ടുകൊണ്ട് നടക്കാൻ മാത്രം അത്രക്ക് ദാരിദ്രം ആണോ, പുതിയ ജീൻസ് വാങ്ങാൻ കാശ് ഇല്ലെങ്കിൽ ഞാൻ ഒരേണ്ണം തരാം, പണ്ടൊക്കെ കീറിയത് ഇടാൻ തന്നെ നാണക്കേട് ആരുന്നു, ഇന്ന് അതൊക്കെ ഫാഷൻ, പട്ടികടിച്ചു ഓടിച്ചു വിട്ടപോലെ ഉണ്ട്, നരകത്തിലെ വിറക് കൊള്ളി ആണോ, അയ്യോ പാന്റ് കീറിയോ എന്നിങ്ങനെ നിരവധി കമന്റുകൾ ആണ് താരത്തിന്റെ ചിത്രങ്ങൾക്ക് ചുവടെ വരുന്നത്.
നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ശാലിൻ സോയ. സോഷ്യൽ മീഡിയയിൽ സജീവമാകാറുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.2004 ലായിരുന്നു ബാലതാരമായി ശാലിന്‍ സോയ അഭിനയ രംഗത്തെക്ക് കടന്ന് വന്നത്. ആദ്യം രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ശാലിന്‍ ശ്രദ്ധിക്കപ്പെട്ടത് ഒരുവന്‍ എന്ന ചിത്രത്തിലുടെയായിരുന്നു. ദ ഡോണ്‍, വാസ്തവം, സൂര്യ കിരീടം, ഒരിടത്തൊരു പുഴയുണ്ട് എന്നിവയാണ് ശാലിന്‍ ബാലതാരമായി അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. എൽസമ്മ എന്ന ആൺകുട്ടീ, സ്വപ്‌നസഞ്ചാരി, മനുഷ്യമൃഗം, മാണിക്യക്കല്ല്, മല്ലുസിംഗ്, കര്‍മയോദ്ധ, അരികില്‍ ഒരാള്‍.. അങ്ങനെ നീളുന്നു സിനിമകള്‍. എല്ലാം അനിയത്തി. സുഹൃത്ത് വേഷങ്ങളായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും വേഷമിട്ട താരം ഒരു സംവിധായക കൂടിയാണ്.