Latest News

ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്നു തോന്നിയാല്‍ മാത്രം പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്താല്‍ മതി: ശാലിൻ സോയ

Malayalilife
ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്നു തോന്നിയാല്‍ മാത്രം പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്താല്‍ മതി: ശാലിൻ സോയ

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക്  ഏറെ സുപരിചിതയായ താരങ്ങളിലൊരാളാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരിപാടികളിലൂടെ കരിയറിന് തുടക്കം കുറിച്ച ശാലിൻ അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന്  ഇതിനോടകം   തന്നെ തെളിയിക്കുകയും ചെയ്‌തിരുന്നു.  ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഒാട്ടോഗ്രാഫ് പരമ്പരയിലെ  ദീപാറാണി എന്ന കഥാപാത്രമായിരുന്നു താരത്തിന്റെ കരിയറിലെ പ്രധാന വഴിത്തിരിവായി മാറിയത്. 

എന്നാൽ ഇപ്പോൾ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് നടി ശാലിന്‍ സോയ. ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്നു തോന്നിയാല്‍ മാത്രം പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്താല്‍ മതിയെന്നും പങ്കാളിയെ കണ്ടെത്താനുള്ള ഉത്തരവാദിത്തം കുടുംബത്തെ ഏല്‍പ്പിക്കരുതെന്നും ശാലിന്‍ സോയ വെളിപ്പെടുത്തുകയാണ്.

ശാലിന്‍ സോയയുടെ വാക്കുകള്‍ ഇങ്ങനെ, സുഹൃത്തുക്കളെ, നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ മാത്രം പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്യൂ. സ്‌കൂളില്‍ പോകുന്നതു പോലെയും ജോലി കിട്ടുന്നതുപോലയുമുള്ള 'ഇവന്റ്' ആയി വിവാഹത്തെ മാറ്റാതിരിക്കുക. നിങ്ങള്‍ക്കൊരു പങ്കാളിയെ ആവശ്യമെങ്കില്‍ സ്വയം കണ്ടെത്തുക. മാതാപിതാക്കളും കുടുംബവും നിങ്ങള്‍ക്കു വേണ്ടി പങ്കാളിയെ കണ്ടെത്തുന്ന രീതി അവസാനിപ്പിക്കൂ. ദൈവത്തെ ഓര്‍ത്ത് ഒരു കൂട്ടിനു വേണ്ടി വിവാഹിതരാകൂ, അല്ലാതെ സാമ്ബത്തിക ആശ്രിതത്വത്തിനു വേണ്ടിയാകരുത് വിവാഹം.

Actress shalin zoya words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES